കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് റോഡ് ഒലിച്ചുപോയി; മഴ തുടരുന്നു, നെടുമ്പാശേരി ലാന്റിങ് പുനരാരംഭിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മലപ്പുറത്ത് റോഡ് ഒലിച്ചു പോയപ്പോൾ, വീഡിയോ കാണൂ

മലപ്പുറം/കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ചില പ്രദേശങ്ങളില്‍ തീവ്രത കുറഞ്ഞിട്ടുണ്ട്. 22 പേരാണ് വ്യാഴാഴ്ച മഴക്കെടുതിയില്‍ മരിച്ചത്. കൂടുതല്‍ പേര്‍ മരിച്ചത് ഇടുക്കിയിലും മലപ്പുറത്തുമാണ്. മലപ്പുറത്ത് ആളുകള്‍ നോക്കിനില്‍ക്കെ റോഡ് ഒലിച്ചുപോയി.

Rain

മലപ്പുറം വണ്ടൂരിലാണ് റോഡ് ഒലിച്ചുപോയത്. നടുവത്ത്-വെള്ളാമ്പുറം റോഡ് ഒലിച്ചുപോയതോടെ പ്രദേശം രണ്ടായി വേര്‍പ്പെട്ടു. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് റോഡ് തകര്‍ന്നത്. തുടര്‍ന്ന് ഒരു കരയില്‍ നിന്ന് വെള്ളം മറ്റു ഭാഗത്തേക്ക് ഒഴുകി. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

അതിനിടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച കൊച്ചി വിമാനത്താവളത്തിലെ ലാന്റിങ് പുനരാരംഭിച്ചു. ഒരു മണിക്ക് തുടങ്ങിയ നിരോധനം മൂന്ന് മണിക്ക് പിന്‍വലിച്ചു. പ്രളയ സാധ്യത കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീക്കിയത്. പ്രവര്‍ത്തനം സാധാരണ നിലയിലായി.

മൂവാറ്റുപുഴയില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ ഒലിച്ചുപോയി. സംസ്ഥാനത്ത് വ്യാഴാഴ്ച 22 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. മഴ സംസ്ഥാനത്ത ഗുരുതുരമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. സംസ്ഥാനത്തെ 22 ഡാമുകള്‍ തുറക്കേണ്ടി വന്നുവെന്നും ആദ്യമായിട്ടാണ് ഇത്രയും ഡാമുകള്‍ തുറക്കുന്നതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കി അണക്കെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കേണ്ട സാഹചര്യമുണ്ടായി.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ വ്യാഴാഴ്ചയാണ് റെഡ് അലര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ വെള്ളിയാഴ്ചയും റെഡ് അലര്‍ട്ടുണ്ടാകും.

English summary
Monsoon news: Kochi Airport flight service resumed, road washed away in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X