Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍; ദുരിത മേഖലയില്‍ സഹായവുമായി മമ്മൂട്ടി!! ക്യാമ്പിലെത്തി, സഹായവും

കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തി അദ്ദേഹം ദുരിതബാധിതരോട് സംസാരിച്ചു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. നടനെ നാട്ടുകാര്‍ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. അല്‍പ്പ നേരം ക്യാമ്പില്‍ ചെലവഴിച്ച മമ്മൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സഹായവാഗ്ദാനം ചെയ്യുകയുമുണ്ടായി. വിവരങ്ങള്‍ ഇങ്ങനെ...

പറവൂരിലെ ക്യാമ്പില്‍

പറവൂരിലെ ക്യാമ്പില്‍

എറണാകുളം ജില്ലയിലെ പറവൂരിലെ ക്യാമ്പിലാണ് മമ്മൂട്ടി നേരിട്ടെത്തിയത്. പറവൂര്‍ തേരത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ 350ഓളം കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ എത്തിയ മമ്മൂട്ടി പ്രയാസങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ക്യാമ്പിലുള്ളവര്‍ വളരെ സന്തോഷത്തോടെ മമ്മൂട്ടിയെ സ്വീകരിച്ചു.

പ്രത്യേക സഹായം

പ്രത്യേക സഹായം

ക്യാമ്പിലുള്ളവര്‍ക്ക് പ്രത്യേക സഹായം എത്തിക്കുമെന്ന് നടന്‍ പറഞ്ഞു. വിഡി സതീശന്‍ എംഎല്‍എയും മമ്മൂട്ടിക്കൊപ്പമെത്തിയിരുന്നു. ദുരിതത്തില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. സഹായമെത്തിക്കാന്‍ വേണ്ട നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

 ഓഡിറ്റോറിയം താല്‍ക്കാലിക ക്യാമ്പായി

ഓഡിറ്റോറിയം താല്‍ക്കാലിക ക്യാമ്പായി

പ്രളയം ദുരിതം വിതച്ച പുത്തന്‍വേലിക്കര തേരത്തുരുത്ത് ഗ്രാമത്തില്‍ നിന്ന് 350ഓളം കുടുംബങ്ങള്‍ക്കാണ് വീട് വിട്ടുപോരേണ്ടി വന്നത്. തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് അവര്‍ക്ക് താല്‍ക്കാലിക ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ഇവിടെയാണ് മമ്മൂട്ടിയും വിഡി സതീശന്‍ എംഎല്‍എയും എത്തിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

അധികൃതരമായി വിഷയം സംസാരിക്കുമെന്നും ശേഷം സഹായമെത്തിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. സിനിമാ രംഗത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും രഹസ്യമായും അല്ലാതെയും മമ്മൂട്ടിയുടെ സഹായ ഹസ്തം എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+