Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസത്തിനകം കാലവര്‍ഷം ശക്തമാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ആദ്യവാരത്തിന്റെ അവസാനത്തോടെയായിരിക്കും കാലവര്‍ഷം എത്തുക എന്ന് ആദ്യമേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇതിനകം തന്നെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ മഴ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് കാലവര്‍ഷത്തിന്റെ ഭാഗമല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Heavy Rain

മണ്‍സൂണ്‍ അറേബ്യന്‍ തീരത്ത് ശക്തമാകുന്നതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിരം. കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മാലിദ്വീപിലും കാലവര്‍ഷം ഉടന്‍ തുടങ്ങും. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരമേഖലയിലേക്കും ഇത് വ്യാപിക്കും.

ഇത്തവണത്തെ മണ്‍സൂണ്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കാര്യമായി ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാല് ദിവസം കൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴയെത്തും.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി കനത്ത മഴയാണ് മണ്‍സൂണ്‍ കാലത്ത് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ മഴ കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് ശതമാനം മഴ കുറയുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്‍ നിനോ എന്ന ആഗോള പ്രതിഭാസമാണ് മഴ കുറയാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+