കാലവര്‍ഷം 27-ന് എത്തും; അതിനു മുന്‍പായി 15 വരെ ഇടിമിന്നല്‍ മഴ; ചൂടും കുറയില്ല
തിരുവനന്തപുരം: കേരളത്തില്‍ മഴ പ്രവചിക്കുമ്പോഴും കൊടും ചൂടിന് ശമനമില്ല. കേരളത്തില്‍ കാലവര്‍ഷം 27-ന് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിനു മുന്നോടിയായി ഈ മാസം 15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
മഴയ്ക്ക് സാധ്യത തെളിയുമ്പോഴും സംസ്ഥാനത്ത് കടുത്ത ചൂടിനും ശമനമില്ല. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്.
നാലോ, അഞ്ചോ ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ വ്യാപിക്കും.












Click it and Unblock the Notifications