ആശ്വാസം; കേരളത്തില്‍ മഴ ഉടനെ എത്തും
ദില്ലി: ചൂടിന് ആശ്വാസമാകാന്‍ കേരളത്തില്‍ മഴ ഉടനെ എത്തും. മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ ലോകസഭയെ അറിയിച്ചു.
ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ് രാജ്യത്ത് കൂടുതല്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടക്കം പ്രവചിച്ചിട്ടുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും നല്ല കാലാവസ്ഥ പ്രവചന ഏജന്‍സിയാണ് ഇതെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ഇത്തവണ രാജ്യത്ത് 106 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. 2005 മുതല്‍ 2014വരെയുള്ള പത്ത് വര്‍ഷവും കേരളത്തിലെ കാലാവസ്ഥ പ്രവചനം കൃത്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കനത്ത മഴയുമായി ലാ നിന എത്തുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം കരുതുന്നത്. പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍ നിനോ പ്രതിഭാസമാണ് കഠിനമായ ചൂടിന് കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഈ ചൂടിന് വിരാമമായി ലാ നിന എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലാ നിന എത്തിയാല്‍ അതി ശക്തമായ മഴയാണ് ഉണ്ടാവുക. സെപ്തംബറില്‍ ലാ നിന ശക്തിപ്രാപിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലാ നിന ശക്തി പ്രാപിക്കുമ്പോള്‍ പസഫിക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രളയത്തിനും വന്‍ ചുഴലിക്കാററിനും കാരണമാകും. അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്.












Click it and Unblock the Notifications