മെയ് 17 വരെ സംസ്ഥാന വ്യാപകമായി മഴ, തിരഞ്ഞെടുപ്പ് മഴയില്‍ മുങ്ങിമോ? വിജയം മാറി മറിയും?
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി കാലവര്‍ഷം രണ്ട് ദിവസം നേരത്തെ എത്തുമെന്ന് പ്രവചനം. മെയ് 28 നും 30 നും ഇടയില്‍ കാലവര്‍ഷം ആരംഭിയ്ക്കുമെന്ന് ഒരു സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയാണ് അറിയിച്ചത്. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിയ്ക്കുന്നത്.
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ ഈ മാസം 18 നും 20 നും ഇടയില്‍ കാലവര്‍ഷം എത്തും. കൊല്‍ക്കത്തിയില്‍ ജൂണ്‍ പത്തിനും മുംബൈയില്‍ 12 നും ദില്ലിയില്‍ ജൂലൈ ഒന്നിനും മഴയെത്തും. മുന്‍വര്‍ഷങ്ങളേതിനെക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിയ്ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിയ്ക്കുന്നത്.

ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും . മെയ് 17 വരെ സംസ്ഥാന വ്യാപകമായി മഴയ്്ക്ക് സാധ്യതയുണ്ട്. 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തില്‍ മെയ് 16നാണ് തിരഞ്ഞെടുപ്പ് . ശക്തമായ മഴ പോളിംഗിനെ ബാധിച്ചാല്‍ വിജയം മാറി മറിയാന്‍ പോലും സാധ്യതയുണ്ട് .മഴ പെയ്യുന്നതിനാല്‍ സംസ്ഥാനത്ത് ഒ്ട്ടാകെ ചൂട് കുറയാനും സാധ്യതയുണ്ട് .












Click it and Unblock the Notifications