Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത

Recommended Video

cmsvideo
    ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴ തുടരും | Oneindia Malayalam

    തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിലും പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 17 വരെ ശക്തമായോ അതി ശക്തമായോ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ഒഡീഷ തീരത്തെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ചാൽ കേരള, കർണാടക തീരങ്ങളിലെ കാറ്റിന് ശക്തി കൂടും. കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

    rain

    തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ തെക്കൻ കേരളത്തിൽ പൊതുവെ മഴ കുറവായിരിക്കും. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. ജൂൺ ഒന്ന് മുതലുള്ള കണക്കനുസരിച്ച് ഇതുവരെ അഞ്ച് ശതമാനം അധികം മഴയാണ് കേരളത്തിൽ ലഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+