Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരും! കര്‍ണാടകയുടെ തീരദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത!

തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിമി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

rainphoto-1

ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളില്‍ ആസാം, ആന്ധ്രാപ്രദേശ്, നാഗാലാന്‍റ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരാനിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ രാജ്യത്തിന്‍റെ പല ഭാഗത്തും മഴ കനക്കും.

മധ്യ ഇന്ത്യയില്‍ അടുത്ത 45 ദിവസം കനത്ത മഴ ലഭിക്കും. വടക്ക് കിഴക്കേ ഇന്ത്യയില്‍ അടുത്ത 23 ദിവസവും മഴ ലഭിക്കും. വരാനിരിക്കുന്ന നാല് ദിവസത്തേക്ക് കടല്‍ പ്രക്ഷുഭ്തമാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഗുജറാത്ത് മേഖല, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡിഷ തെലുങ്കാന, തമിഴ്നാട്, കര്‍ണാടക, ജമ്മുകാശ്മീര്‍, പഞ്ചാബ്, ചണ്‍ഡീഗഡ്. ദില്ലി, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തകനത്ത മഴ ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+