Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ജൂലൈ 26 വരെ ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Recommended Video

cmsvideo
    Kerala Rain : ആലപ്പുഴ കോട്ടയം ജില്ലകളിൽ മഴയ്ക്ക് നേരിയ ആശ്വാസം | Oneindia Malayalam

    തിരുവനന്തപുരം: മഴക്കെടുതികളിൽ ഇന്നലെ സംസ്ഥാനത്ത് നാലുമരണം കൂടി. കോഴിക്കോട് തിക്കോടി സ്വദേശിയായ മണി, മലപ്പുറം എരമംഗലം കൊടയ്ക്കൽ വാസു(76). കാസർഗോഡ് മഞ്ചുച്ചാലിൽ കാവുങ്കൽ പ്രഭാകരൻ നായർ (75), കുഴിത്തുറ സ്വദേശി ലിജു എന്നിവരാണ് മരിച്ചത്. തൃശൂർ നെടുപിഴ പള്ളിക്ക് സമീപം കോൾ പാടത്ത് വെള്ളക്കെട്ടിലിറങ്ങിയ രണ്ട് അസം സ്വദേശികളിൽ ഒരാളെ കാണാതായി.

    വെള്ളപ്പൊക്കം തുടരുന്നതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യപിച്ചു. പത്തനംതിട്ടയിലേയും കോട്ടയത്തേയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    rain

    അതേസമയം സംസ്ഥാനത്ത് ജൂലൈ 26 വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരം വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    Girishma, [17.07.18 11:05]

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+