Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഓഗസ്റ്റ് ആദ്യവാരവും ന്യൂനമർദ്ദങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മഴക്കെടുതിയിൽ രണ്ടരവയസുകാരിയടക്കം നാലുപേരാണ് വ്യാഴാഴ്ച സംസ്ഥാനത്ത് മരിച്ചത്. 23 വരെ മഴ തുടരുമെന്നാണ് പ്രതിക്ഷിക്കുന്നത്. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

rain

കാലവർഷക്കെടുതിയിൽ ഇതുവരെ 110 ആയി. സംസ്ഥാനത്തെ 365 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിൽ അധികം പേരാണുള്ളത്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കനത്ത മഴയെതുടർന്ന് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു നാളെ സംസ്ഥാനം സന്ദർശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+