കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയുടെ ശക്തി കുറഞ്ഞു! പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങി!

  • By Desk
Google Oneindia Malayalam News

ആര്‍ത്ത് പെയ്ത മഴയുടെ ശക്തി കുറഞ്ഞു. വെള്ളം കയറിയ ആലപ്പുഴ കുട്ടനാട് ഭാഗങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കനത്ത് പെയ്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ പാക്കേജ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചേക്കും. അതേസമയം കേരളത്തിലെ കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി.

rain3-1532576381.jpg

വന്‍ ദുരന്തമാണ് കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായിരിക്കുന്നതെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ 14 ാം ധനകാര്യകമ്മീഷന്‍റെ മാനദണ്ഡം അനുസരിച്ച് സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. കേരളത്തിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്ന് കേരളം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് ബോധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദുരിതങ്ങള്‍ നീക്കാന്‍ കേരളവും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈയാഴ്ച കേന്ദ്ര സംഘം കേരളം സന്ദര്‍ശിച്ച് നഷ്ടപരിഹാര തുക സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കാര്‍ഷികമേഖലയില്‍ ഉണ്ടായ നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും കുട്ടനാടിന് പ്രത്യേക സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യവും കേന്ദ്രം തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്നലെ ലോക്സഭയില്‍ പ്രതിഷേധിച്ചു.

English summary
monsoon-updates-northeastern-states-witness-increased-rainfall-post-july
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X