കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തും; പ്രവചനവുമായി തമിഴ്‌നാട് വെതര്‍മാന്‍

Google Oneindia Malayalam News

ചെന്നൈ: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പ്. മേയ് 26, 27 തീയതികളില്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥ വിദഗ്ദരില്‍ ഒരാളായ പ്രദീപ് ജോണ്‍ എന്ന വെയര്‍മാന്‍ നല്‍കുന്ന മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

weather

അതേസമയം, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മേയ് ആറിന് പുറത്തിറക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ രണ്ടാം ഘട്ട പ്രവചനമായ എക്‌സറ്റന്‍ഡഡ് റേഞ്ച് ഫോര്‍കാസ്റ്റിലാണ് ഈ പ്രവചനം. രാജ്യത്ത് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ 70 ശതമാനവും നല്‍കുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണ്‍ കേരളത്തില്‍ സാധാരണ എത്തുന്നത് ജൂണ്‍ ഒന്നിനാണ്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

ശൈലജയുടെ പിൻഗാമിയാകുക ഈ നേതാവ്..ധനകാര്യം പി രാജീവിന്? വ്യവസായം ഗോവിന്ദന്..ചർച്ചകൾ ഇങ്ങനെശൈലജയുടെ പിൻഗാമിയാകുക ഈ നേതാവ്..ധനകാര്യം പി രാജീവിന്? വ്യവസായം ഗോവിന്ദന്..ചർച്ചകൾ ഇങ്ങനെ

ഇതിനിടെ, സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് മെയ് 18 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
cyclone tauktae Gujarat video | Oneindia Malayalam

English summary
monsoon will arrive earlier in Kerala this time Says, Tamil Nadu Weatherman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X