കാലവര്‍ഷം ജൂണ്‍ 5ന് എത്തും

കന്യാകുമാരിയ്ക്ക് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ആഴ്ചകള്‍ക്ക് മുമ്പാണ് കേരളത്തില്‍ കടുത്ത വേനല്‍ മഴയ്ക്ക് ഇടയാക്കിയത്. സംസ്ഥാനത്ത് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ശകത്മായ വേനല്‍ മഴയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് കാലവര്‍ഷത്തില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം
സാധാരണ ജൂണ്‍ ആദ്യ വാരത്തില്‍ തന്നെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ ശക്തമായ മഴ ഏറ്റവും അധികം ബാധിച്ചിരുന്നത് തെക്കന്‍ കേരളത്തെയാണ്. എന്നാല്‍ കാലവര്‍ഷത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.












Click it and Unblock the Notifications