കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജിക്ക് ജന്‍മനാട്ടില്‍ 10 കോടിയുടെ സ്മാരകം...എകെജി വിവാദത്തില്‍ വിടിക്കുള്ള മറുപടി?

  • By Desk
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലൂടെ എകെജിയെ ബാലപീഡകനെന്ന് വിളിച്ച് തൃത്താല എംഎല്‍എ ​വിടി ബല്‍റാം ചില്ലറ പൊല്ലാപ്പൊന്നുമല്ല പിടിച്ചത്. നിരവധി പേരാണ് വിടിയെ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും എല്ലാവപും വിഷയത്തില്‍ ഇടപെട്ട് തലങ്ങും വിലങ്ങും വിടിക്കെതിരെ ആക്രമമായിരുന്നു. എകെജിയെ വിമര്‍ശിച്ചതിലൂടെ കോണ്‍ഗ്രസില്‍ തന്നെ വിടി ഒറ്റപ്പെട്ടു. ഹസനും ഉമ്മന്‍ചാണ്ടിയും എകെ ആന്‍റിണിയുമടക്കം വിടിക്കെതിരെ തിരിഞ്ഞു.

വിടിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തുറന്നടിച്ചിരുന്നു.
ഇങ്ങനെ പൊല്ലപ്പില്‍ പെട്ട് തന്‍റെ സോഷ്യല്‍ മീഡിയയിലെ ഇമേജൊക്കെ തകര്‍ന്ന് തരിപ്പണമായിരിക്കുന്ന വിടിക്കെതിരെ സര്‍ക്കാര്‍ ചെലവിലാണ് ഇപ്പോള്‍ കൊട്ട് എത്തിയിരിക്കുന്നത്.

യുവതലമുറ എകെജിയെ കുറിച്ച് അറിയണം

യുവതലമുറ എകെജിയെ കുറിച്ച് അറിയണം

പാവങ്ങുടെ പടത്തലവനായ എകെജിക്ക് 10 കോടിയുടെ സ്മാരകം തന്‍റെ ജന്‍മനാടായ പെരളശ്ശേരിയില്‍ പണിയുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എകെജിയുടെ ജീവിതം പുതു തലമുറ അറിയണമെന്ന് പറഞ്ഞായിരുന്നു തോമസ് ഐസകിന്‍റെ പ്രഖ്യാപനം.

പ്രഖ്യാപനം സമര ചരിത്രങ്ങള്‍ എണ്ണി പറഞ്ഞ്

പ്രഖ്യാപനം സമര ചരിത്രങ്ങള്‍ എണ്ണി പറഞ്ഞ്

എകെജിയുടെ നേതൃത്വത്തില്‍ നടന്ന അമരാവതി സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരചരിത്രങ്ങള്‍ ബജറ്റ് പ്രസംഗത്തിനിടെ ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു പ്രഖ്യാപനം.

പ്രഖ്യാപനം വിടിയെ 'ഇരുത്തി'

പ്രഖ്യാപനം വിടിയെ 'ഇരുത്തി'

നിയമസഭയില്‍ വിടിയെ ഇരുത്തിയാണ് തോമസ് ഐസക് പ്രഖ്യാപനം നടത്തിയത്. ഇതിനെ ഭരണപക്ഷം കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

എകെജി ബാലപീഡകന്‍

എകെജി ബാലപീഡകന്‍

'ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി' എന്നതായിരുന്നു വിടി ബല്‍റാം നടത്തിയ പ്രകോപനപരമായ പരാമര്‍ശം. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു ബല്‍റാം ഇങ്ങനെ പറഞ്ഞത്. ഇത് വിവാദമായതിന് ശേഷവും ബല്‍റാം തന്‍റെ പ്രസ്തവാന തിരുത്താനോ മാപ്പ് പറയാനോ തയ്യാറായിരുന്നില്ല.

English summary
monument for akg in budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X