മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം: വിഷയം നിയമസഭയില്‍ ഉന്നയിച്ച് എല്‍ദോ എബ്രഹാം എംഎല്‍എ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം നിയമസഭയില്‍ ഉന്നയിച്ച് എല്‍ദോ എബ്രഹാം എംഎല്‍എ ഇന്നലെ നിയമസഭയില്‍ ധനകാര്യവകുപ്പിന്റെ കിഫ്ബി പ്രൊജക്ടുകളുടെ ചര്‍ച്ചയ്ക്കിടയിലാണ് കിഫ്ബി രൂപീകരിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച പ്രൊജക്ട് എന്നനിലയിലും, 2016-ജൂലൈ 18-ലെ ബജറ്റില്‍ ഫണ്ട് പ്രഖ്യാപിച്ച പ്രൊജക്ട് എന്ന നിലയിലും മൂവാറ്റുപുഴ ബൈപാസിന്റെ നിര്‍മ്മാണം ബജറ്റ് പ്രൊജക്ടിലോ, കിഫ്ബി മുഖേനയോ നടപ്പിലാക്കുന്നതെന്ന എല്‍ദോ എബ്രഹാം എംഎല്‍എ ചോദ്യമുന്നയിച്ചത്.
മൂവാറ്റുപുഴ ബൈപാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു. ബജറ്റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പദ്ധതി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കിഫ്ബിയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കടാതി മുതല്‍ 130 ജംഗ്ഷന് വരെയുള്ള മൂവാറ്റുപുഴ ബൈപ്പാസ് റോഡിലെ മുറിക്കല്ലില്‍ മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ദേശീയപാത 49 ല്‍ തുടങ്ങി മൂവാറ്റുപുഴയാര്‍ മുറിച്ചു കടന്ന് എംസി റോഡിലേയ്ക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡും പാലവും ഉള്‍പ്പെടുന്നതാണ് മുറിക്കല്ല് പദ്ധതി. അപ്രോച്ച് റോഡിനും സ്ഥലമെടുപ്പിനുമായി 48- കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കടാതി മുതല്‍ മുറിക്കല്ല് വരെയുള്ള റോഡിന്റെ നിര്‍മാണത്തിന് 400 മീറ്റര്‍ സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് നേരത്തെ കൈമാറിയിരുന്നു. ബൈപാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് കൃഷി ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കാണ്. പ്രധാന പ്രൊജക്ടുകള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുന്നതിനായി അടുത്ത സഭാസമ്മേളനത്തില്‍ വിഷയത്തിന് പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു. കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്നതുമാണ് മൂവാറ്റുപുഴ ബൈപാസ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോട്ടയം, തൊടുപുഴ, ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ ഇതുവഴി പോകാനാകും.
ബൈപ്പാസ് റോഡുകളുടെ അഭാവം മൂലം മൂവാറ്റുപുഴ നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ച് വരികയായിരുന്നു. പുതുതായി ബൈപ്പാസുകള്‍ നിര്‍മിക്കുന്നതിന് ഫണ്ട് ലഭ്യമാണെങ്കിലും സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം മൂലം നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമാവുകയായിരുന്നു. മൂവാറ്റുപുഴ ബൈപ്പാസ് പൂര്‍ത്തിയായാല്‍ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയൊരളവില്‍ കുറയും. മാത്രമല്ല, മൂവാറ്റുപുഴ നഗരത്തിനൊരു റിങ് റോഡ് എന്ന ആവശ്യത്തിന്റെ പദ്ധതി പൂര്‍ത്തീകരണവുമാകും. നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് എന്‍എച്ച് 49, എംസി റോഡ് യാത്രക്കാരെ ബാധിക്കാത്ത വിധം ഗതാഗതം പരിഷ്കരിക്കാനും പുതിയ റോഡ് ഉപകരിക്കുമെന്നത് ഏറെ ആശ്വാസമാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications