കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം: വിഷയം നിയമസഭയില്‍ ഉന്നയിച്ച് എല്‍ദോ എബ്രഹാം എംഎല്‍എ

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം നിയമസഭയില്‍ ഉന്നയിച്ച് എല്‍ദോ എബ്രഹാം എംഎല്‍എ ഇന്നലെ നിയമസഭയില്‍ ധനകാര്യവകുപ്പിന്റെ കിഫ്ബി പ്രൊജക്ടുകളുടെ ചര്‍ച്ചയ്ക്കിടയിലാണ് കിഫ്ബി രൂപീകരിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച പ്രൊജക്ട് എന്നനിലയിലും, 2016-ജൂലൈ 18-ലെ ബജറ്റില്‍ ഫണ്ട് പ്രഖ്യാപിച്ച പ്രൊജക്ട് എന്ന നിലയിലും മൂവാറ്റുപുഴ ബൈപാസിന്റെ നിര്‍മ്മാണം ബജറ്റ് പ്രൊജക്ടിലോ, കിഫ്ബി മുഖേനയോ നടപ്പിലാക്കുന്നതെന്ന എല്‍ദോ എബ്രഹാം എംഎല്‍എ ചോദ്യമുന്നയിച്ചത്.

മൂവാറ്റുപുഴ ബൈപാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു. ബജറ്റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പദ്ധതി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കിഫ്ബിയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കടാതി മുതല്‍ 130 ജംഗ്ഷന്‍ വരെയുള്ള മൂവാറ്റുപുഴ ബൈപ്പാസ് റോഡിലെ മുറിക്കല്ലില്‍ മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

murikkal

ദേശീയപാത 49 ല്‍ തുടങ്ങി മൂവാറ്റുപുഴയാര്‍ മുറിച്ചു കടന്ന് എംസി റോഡിലേയ്ക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡും പാലവും ഉള്‍പ്പെടുന്നതാണ് മുറിക്കല്ല് പദ്ധതി. അപ്രോച്ച് റോഡിനും സ്ഥലമെടുപ്പിനുമായി 48- കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കടാതി മുതല്‍ മുറിക്കല്ല് വരെയുള്ള റോഡിന്റെ നിര്‍മാണത്തിന് 400 മീറ്റര്‍ സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് നേരത്തെ കൈമാറിയിരുന്നു. ബൈപാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് കൃഷി ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കാണ്. പ്രധാന പ്രൊജക്ടുകള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുന്നതിനായി അടുത്ത സഭാസമ്മേളനത്തില്‍ വിഷയത്തിന് പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്നതുമാണ് മൂവാറ്റുപുഴ ബൈപാസ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോട്ടയം, തൊടുപുഴ, ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ ഇതുവഴി പോകാനാകും.

ബൈപ്പാസ് റോഡുകളുടെ അഭാവം മൂലം മൂവാറ്റുപുഴ നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ച് വരികയായിരുന്നു. പുതുതായി ബൈപ്പാസുകള്‍ നിര്‍മിക്കുന്നതിന് ഫണ്ട് ലഭ്യമാണെങ്കിലും സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം മൂലം നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമാവുകയായിരുന്നു. മൂവാറ്റുപുഴ ബൈപ്പാസ് പൂര്‍ത്തിയായാല്‍ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയൊരളവില്‍ കുറയും. മാത്രമല്ല, മൂവാറ്റുപുഴ നഗരത്തിനൊരു റിങ് റോഡ് എന്ന ആവശ്യത്തിന്റെ പദ്ധതി പൂര്‍ത്തീകരണവുമാകും. നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് എന്‍എച്ച് 49, എംസി റോഡ് യാത്രക്കാരെ ബാധിക്കാത്ത വിധം ഗതാഗതം പരിഷ്‌കരിക്കാനും പുതിയ റോഡ് ഉപകരിക്കുമെന്നത് ഏറെ ആശ്വാസമാണ്.

English summary
Moovattupuzha bypass-Eldho Abraham submits in Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X