തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ സദാചാരണ ആക്രമണം; വടിയെടുത്ത് തല്ലി പ്രദേശവാസി, വീഡിയോ
തിരുവനന്തപുരം: പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥിനികൾക്ക് നേരെയാണ് ആക്രമണം നടന്നത്. കുട്ടികളെ പ്രദേശവാസിയായ ഒരാൾ വടി ഉപയോഗിച്ച് തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഈ മാസം നാലിനായിരുന്നു സംഭവം. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനായിരുന്നു ഇവിടെ എത്തിയത്. ഈ സമയം കുട്ടികളെ ഒരു സംഘം ആളുകൾ എത്തി തടഞ്ഞ് നിർത്തുകയും ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. പ്രേദശത്തുള്ളയാൾ വന്ന് കുട്ടികളെ തടഞ്ഞ് വടി കൊണ്ട് തലങ്ങും വിലങ്ങും തല്ലുന്നത് വീഡിയോയിൽ കാണാം.
ഇതിനിടയിൽ ഒരാൾ വന്ന് സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്ത് അധികാരത്തിലാണ് പെൺകുട്ടികളെ അടിക്കുന്നതെന്ന് ഇയാൾ ചോദിക്കുന്നുണ്ടെങ്കിലും തല്ലിയാൾ ഇയാളെ ഭീഷണിപ്പെടുത്തുകയാണ്. അതേസമയം സംഭവത്തിൽ പോത്തൻകോട് ശ്രീനാരായണപുരം സ്വദേശി മനേഷിനെതിരെ അന്നേദിവസം തന്നെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. എന്നാൽ ഇയാൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തിൽ ഇതുവരെ ഒരാൾക്കെതിരെയാണ് കേസെടുത്തത്.












Click it and Unblock the Notifications