തൃശൂരിലെ സദാചാര കൊല; 8 പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്, ഒരാൾ വിദേശത്തേക്ക് കടന്നു

തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസിന്റെ ഡ്രൈവറായിരുന്നു സഹര്‍ ആണ് കൊല്ലപ്പെട്ടത്

rime3113311-1676797054.jpg -Pro

തൃശ്ശൂർ: തൃശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിൽ എട്ടു പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തൃശൂര്‍ തിരുവാണിക്കാവില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രി വീട്ടിൽ വന്നതിന്റെ പേരിലാണ് എട്ട് പേർ സംഘം ഡ്രൈവറായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയത്.

തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസിന്റെ ഡ്രൈവറായിരുന്നു സഹര്‍ ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ തിരുവാണിക്കാവിലെ പെണ്‍സുഹൃത്തിനെ കാണാന്‍ ഇയാൾ അർധരാത്രിയോടെ എത്തിയപ്പോൾ എട്ടംഘ സംഘം വീട് വളഞ്ഞ് സഹറിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് ഉപേക്ഷിച്ചു കടന്നു. ഇയാൾ രാവിലെയോടെ വീട്ടിലെത്തി. എന്നാൽ വേദന സഹിക്കവയ്യാതെ കരഞ്ഞപ്പോൾ മാത്രമാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഇയാളുടെ വൃക്കയടക്കം തകർന്നിരുന്നു. തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ഇയാൾ മരിച്ചത്. ‌

ഇയാളെ മർദ്ദിച്ച എട്ട പേരുടേയും ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നിലവിൽ കേസിൽ ഒന്നാം പ്രതി രാഹുൽ എന്നയാളാണ്. ഇയാൾ വിദേശത്താണ്. സഹര്‍ കാണാന്‍ വന്ന പെണ്‍സുഹൃത്തിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺസുഹൃത്തിന്റെ ഭർത്താവ് വിദേശത്താണ്.‍‍

പോലീസ് ആദ്യം മരിച്ച സഹറിനെ ചോദ്യം ചെയ്തപ്പോൾ സദാചാരണ ആക്രമണമാണെ്ന്ന് ഇയാൾ മൊഴി നൽകിയിരുന്നില്ല. എന്നാൽ അന്വേഷണത്തിൽ പോലീസ് ഇത് കണ്ടെത്തി. സഹറിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ ആയുധങ്ങളടക്കം ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. നിലവിൽ പ്രതികൾ എല്ലാവരും ഒളിവിലാണ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെ പോലും പോലീസിന് പിടികൂടാനായില്ലെന്നത് കടുത്ത ആക്ഷേപത്തിന് കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+