കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായര്‍ക്ക് നേരേയും സദാചാര പോലീസ്?

Google Oneindia Malayalam News

കൊട്ടാരക്കര: സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ക്ക് നേരെ സദാചാര പോലീസ് ആക്രമണമെന്ന് പരാതി. പ്രശ്‌നമുണ്ടാക്കിയവരെ കാറുകൊണ്ട് ഇടിച്ചിട്ടു എന്ന പേരില്‍ സരിതയ്‌ക്കെതിരേയും കേസുണ്ട്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കൊട്ടാരക്കരയ്ക്കടുത്ത് കരിയ്ക്കകത്ത് വച്ചായിരുന്നു സംഭവം. സരിതയേയും രണ്ട് പുരുഷന്‍മാരേയും കാറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

സരിതയും രണ്ട് പേരും

സരിതയും രണ്ട് പേരും

സരിത എസ് നായരും രണ്ട് പുരുഷന്‍മാരും ആണ് കാറില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ആയിരുന്നു സംഭവം.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

രാത്രി ബൈക്കില്‍ വരികയായിരുന്ന പ്രദീപ്, അജീഷ് എന്നീ യുവാക്കളാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സരിത എസ് നായരെ കണ്ടത്.

അര്‍ദ്ധരാത്രി റോഡില്‍

അര്‍ദ്ധരാത്രി റോഡില്‍

അര്‍ദ്ധ രാത്രിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരു യുവതിയേയും രണ്ട് പുരുഷന്‍മാരേയും കണ്ടതോടെയാണ് യുവാക്കള്‍ ബൈക്ക് നിര്‍ത്തി കാര്യം അന്വേഷിച്ചത്. നോക്കിയപ്പോള്‍ സരിത എസ് നായര്‍ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

സരിത പറയുന്നത്

സരിത പറയുന്നത്

പാലക്കാട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു തങ്ങളെന്നും വിശ്രമിയ്ക്കാന്‍ വേണ്ടിയാണ് കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതെന്നും ആണ് വിശദീകരണം.

ബന്ധുക്കള്‍

ബന്ധുക്കള്‍

കാറില്‍ തനിയ്‌ക്കൊപ്പം ഉണ്ടായിരുന്നത് ബന്ധുക്കളാണെന്നാണ് സരിത പറയുന്നത്. ഇതില്‍ ഒരാളായിരുന്നു കാര്‍ ഓടിച്ചിരുന്നതത്രെ.

 പോലീസെത്തി

പോലീസെത്തി

യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ സരിത എസ് നായര്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു.

ഇടിച്ച് തെറിപ്പിച്ചു

ഇടിച്ച് തെറിപ്പിച്ചു

പോലീസ് പ്രശ്‌നം പരിഹരിച്ചതിന് ശേഷം കാറുമെടുത്ത് പോകുമ്പോഴാണ് യുവാക്കളെ ഇടിച്ച് പരിക്കേല്‍പിച്ചത്. സരിതയുടെ കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു

 കേസ് എടുത്തു

കേസ് എടുത്തു

യുവാക്കളെ ഇടിച്ച് പരിക്കേല്‍പിച്ച് നിര്‍ത്താതെ പോയതിന് പോലീസ് കേസെടുത്തിട്ടുണ്ട്

സരിത പരാതി നല്‍കി

സരിത പരാതി നല്‍കി

വാഹനം നിര്‍ത്താതെ പോയെങ്കിലും സരിത പിന്നീട് ചടയ മംഗലം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സദാചാര പോലീസ് ചമഞ്ഞ് ആക്രമിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

English summary
Moral police attack against Saritha S Nair?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X