മുക്കത്തും സദാചാരപോലീസ്... ആക്രമിച്ചത് സഹോദരങ്ങളെ
കോഴിക്കോട്: സദാചാര പോലീസ് ചമഞ്ഞുള്ള ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. ഒടുവില്‍ കോഴിക്കോട് നിന്നാണ് വാര്‍ത്ത. സഹോദരങ്ങളെയാണ് സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്.
സഹോദരനും സഹോദരിക്കും ഒരുമിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത് രീതിയിലേക്ക് നമ്മുടെ നാട് അധ:പതിച്ചുകൊണ്ടിരിക്കുകയാണോ... കോഴിക്കോട് മുക്കത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് സഹോദരങ്ങള്‍ ഇരയായപ്പോള്‍ ഈ ചോദ്യം എല്ലാവരും ചോദിക്കേണ്ടിയിരിക്കുന്നു.

മുക്കം കാരശ്ശേരി സ്വദേശിയായ സലാമിനും സഹോദരിക്കും ആണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നത്. സലാമിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആനയാംകുന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സലാമിന്റെ സഹോദരി. സ്‌കൂളിലെ പഠനക്യാമ്പ് കഴിഞ്ഞ് വീട്ടിലോക്ക് തിരിക്കുകയായിരുന്നു ഇരുവരും. കാമുകീകാമുകന്‍മാരാണെന്ന് കരുതിയാണ് 'സദാചാരപോലീസുകാര്‍' ആക്രമിച്ച്. കൂടെയുള്ളത് സഹോദരിയാണെന്ന് സലാം പറഞ്ഞിട്ടും അക്രമികള്‍ വിശ്വാസത്തിലെത്തില്ല.
എന്തായാലും സലാം വെറുതേയിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചിരുന്ന ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ചെര്‍പ്പുളശ്ശേരിയില്‍ മധ്യവയസ്‌കനെ സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊന്നത്.












Click it and Unblock the Notifications