മലപ്പുറത്ത് പ്രവാസിയടക്കമുള്ള യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം!കള്ളന്മാരെന്ന് ആരോപിച്ച്
സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും അരീക്കോട് ഉത്സവം കാണാനെത്തിയത്.
മലപ്പുറം: പ്രവാസിയടക്കമുള്ള യുവാക്കളെ സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം അരീക്കോടാണ് സംഭവം. ഉത്സവം കാണാനെത്തിയ തങ്ങളെ വാഹനത്തില്‍ പിന്തുടര്ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കെസി മുബഷീര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ ആരോപിച്ചു. ഇവരുടെ കാറും അക്രമിസംഘം തകര്‍ത്തിട്ടുണ്ട്.
സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും അരീക്കോട് ഉത്സവം കാണാനെത്തിയത്. ഉത്സവ സ്ഥലത്തേക്കുള്ള വഴി ചോദിക്കുന്നതിനിടെ ചിലര്‍ തങ്ങളുടെ കാറിന്റെ ചിത്രവും നമ്പറും മൊബൈല്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ കാറില്‍ സഞ്ചരിക്കുന്നത് കള്ളന്മാരാണെന്ന വാട്സാപ്പ് സന്ദേശം കാറിന്റെ നമ്പറും ചിത്രവും സഹിതം പ്രദേശത്തെ യുവാക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചവരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ഇരുവരും ആരോപിക്കുന്നത്.

വഴി ചോദിക്കുന്നതിനിടെ...
പ്രവാസിയായ മുബഷിര്‍ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഉത്സവം കാണാനെത്തിയത്. ഇതിനിടെ വഴിചോദിക്കാനായി ഒരു സ്ഥലത്ത് നിര്‍ത്തിയ സമയത്ത് ഇവരുടെ കാറിന്റെ ചിത്രവും നമ്പറും ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. എന്തിനാണ് ചിത്രമെടുത്തതെന്ന് ചോദിച്ചപ്പോള്‍ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലമായതിനാലാണ് നമ്പര്‍ പകര്‍ത്തുന്നതെന്നായിരുന്നു ഇവരോട് പറഞ്ഞത്.

കള്ളന്മാരെന്ന് പ്രചാരണം...
മര്‍ദ്ദനത്തിനിരയായവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചിത്രവും നമ്പറും പ്രദേശത്തെ യുവാക്കള്‍ക്ക് വാട്സാപ്പ് സന്ദേശമായി ലഭിച്ചിരുന്നു. ഈ കാറില്‍ സഞ്ചരിക്കുന്നവര്‍ കള്ളന്മാരാണെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ചത്.

ക്രൂരമായി മര്‍ദ്ദിച്ചെന്ന്...
ഇരുവരും സഞ്ചരിച്ചിരുന്ന കാറിനെ ബൈക്കുകളില്‍ ചിലര്‍ പിന്തുടര്ന്നിരുന്നു. ഇതിനിടെ ഒരു ലോറി കാറിന് കുറുകെയിട്ട് നിങ്ങളെ തല്ലാനാണ് നാട്ടുകാര്‍ വരുന്നുണ്ടെന്ന് പറഞ്ഞെന്നും മുബഷിര്‍ പറഞ്ഞു. പിന്നീട് സംഘടിച്ചെത്തിയ നാട്ടുകാര്‍ മാരകമായ ആയുധങ്ങളുപയോഗിച്ച് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

പോലീസുകാര്‍ക്കും പരിക്ക്...
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് അഡീഷണല്‍ എസ്ഐയ്ക്കും പോലീസ് കോണ്‍സ്റ്റബിളിനും നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ യുവാക്കളും പോലീസുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications