Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു

Recommended Video

cmsvideo
    മലപ്പുറത്ത് സദാചാര ഗുണ്ടായിസം | Oneindia Malayalam

    മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. യുവാവിനെ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. രംഗം മൊബൈല്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. മര്‍ദ്ദനമേറ്റ യുവാവ് മനംനൊന്ത് ആത്മഹത്യ ചെയ്തു. കോട്ടക്കലിനടുത്ത കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഇയാളെ സംശയകരമായ രീതിയില്‍ കണ്ടെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതും രംഗം ചിത്രീകരിച്ചതും. വിവരങ്ങള്‍ ഇങ്ങനെ...

     ഇക്കഴിഞ്ഞ 29ന് രാത്രി

    ഇക്കഴിഞ്ഞ 29ന് രാത്രി

    ഇക്കഴിഞ്ഞ 29ന് രാത്രിയാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും യുവാവ് മര്‍ദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നതുമെല്ലാം വീഡിയോയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ മനംനൊന്താണ് സാജിദിന്റെ ആത്മഹത്യയെന്നാണ് സംശയിക്കപ്പെടുന്നത്.

    പണിക്കര്‍ പടി സ്വദേശി

    പണിക്കര്‍ പടി സ്വദേശി

    പണിക്കര്‍ പടി സ്വദേശിയാണ് സാജിദ്. മമ്മാലി പടി എന്ന സ്ഥലത്ത് വച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പിടികൂടിയതും മര്‍ദ്ദിച്ചതും. രാത്രി കണ്ടതില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു ചോദ്യം ചെയ്യലും മര്‍ദ്ദനവും. ഇതിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

    വെള്ളിയാഴ്ച രാത്രി

    വെള്ളിയാഴ്ച രാത്രി

    വെള്ളിയാഴ്ച രാത്രിയാണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുകാര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

     പ്രചരിച്ച വീഡിയോ

    പ്രചരിച്ച വീഡിയോ

    കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. യുവാവ് ലഹരിക്ക് അടിമയാണെന്നും ചിലര്‍ പ്രചരിപ്പിച്ചു. യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

     പെയിന്റിങ് തൊഴിലാളി

    പെയിന്റിങ് തൊഴിലാളി

    സാജിദ് പെയിന്റിങ് തൊഴിലാളിയാണ്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതില്‍ സാജിദിന് വിഷമമുണ്ടായിരുന്നുവെന്ന് ചില സുഹൃത്തുക്കളും പറഞ്ഞു. ഇയാളുടെ മൊബൈലും ബൈക്കുമെല്ലാം മര്‍ദ്ദിച്ച സംഘം പിടിച്ചുവച്ചിരുന്നു. എന്നാല്‍ പോലീസ് യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

    പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

    പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

    ക്രൂരമായി മര്‍ദ്ദിച്ച ശേഷം യുവാവിനെ പോലീസിന് കൈമാറുകയായിരുന്നു. കല്‍പ്പകഞ്ചേരി പോലീസിനാണ് കൈമാറിയത്. എന്നാല്‍ പോലീസ് കേസെടുത്തില്ല. തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു. വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+