പ്രതിശ്രുത വധുവിന്റെ വീട്ടില്‍ യുവാവിന് സദാചാര പോലീസിന്റെ വിലക്ക്; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും
വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് എത്തിയത് നാട്ടുകാരില്‍ ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കൊല്ലം: സദാചാര പോലീസിന്റെ വിളയാട്ടം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സദാചാര പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ പലപ്പോഴും സംഘര്‍ഷങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇതുപോലൊരു സംഭവം കൊല്ലത്തും റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയത് സദാചാര പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ശനിയാഴ്ച രാത്രി കൊല്ലം ഇരവിപുറത്താണ് സംഭവം നടന്നത്.
വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് എത്തിയത് നാട്ടുകാരില്‍ ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെയും സദാചാര പോലീസിന്റെ ആക്രമണമുണ്ടായി.

പെണ്‍കുട്ടിയുടെ ബന്ധുക്കളായ ജോബിന്‍, മൈജോ, ലെവി എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സദാചാര പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ട രാജേഷ്, പൊടിമോന്‍, ജോമോന്‍ എന്നിവര്‍ക്കും പരുക്കേറ്റും ഇവര്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications