കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര പോലീസ്! പ്രാഥമിക കൃത്യത്തിന് പോയ യുവതിയെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു...വീഡിയോ...

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.

Google Oneindia Malayalam News

കൊല്ലം: അഴീക്കലില്‍ യുവതിയെയും യുവാക്കളെയും സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലായിരുന്നു സംഭവം. അഴീക്കല്‍ ബീച്ചില്‍ സന്ദര്‍ശനത്തെത്തിയ യുവതിയെയും യുവാക്കളെയുമാണ് അഞ്ചംഗ സംഘം ഉപദ്രവിക്കുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്.

വള്ളത്തിന്റെ മറവില്‍ നടന്നത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന രംഗങ്ങള്‍! ചെമ്മീനെതിരെ ധീവരസഭവള്ളത്തിന്റെ മറവില്‍ നടന്നത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന രംഗങ്ങള്‍! ചെമ്മീനെതിരെ ധീവരസഭ

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ആക്രമണത്തിനിരയായ യുവതി,യുവാക്കള്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനായി പോയ സമയത്താണ് സംഘം യുവതിയെയും യുവാക്കളെയും പിടികൂടി മര്‍ദ്ദിച്ചത്. മാനഹാനി കാരണം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് ആക്രമണത്തിനിരയായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയദിനത്തില്‍...

പ്രണയദിനത്തില്‍...

ഫെബ്രുവരി 14 പ്രണയദിനത്തിലാണ് യുവതിയും യുവാക്കളും കൊല്ലം അഴീക്കല്‍ ബീച്ചിലെത്തിയത്. ഇവിടെ വെച്ചായിരുന്നു അഞ്ചംഗ സംഘം ഇവരെ ആക്രമിച്ചത്. സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു കൊണ്ടായിരുന്നു സംഘം ആക്രമണം തുടങ്ങിയതെന്ന് ഇരകള്‍ പറഞ്ഞു.

പിടികൂടി മര്‍ദ്ദിച്ചു...

പിടികൂടി മര്‍ദ്ദിച്ചു...

പ്രാഥമിക കൃത്യത്തിന് പോയ സമയത്താണ് സംഘം യുവതിയെ പിടികൂടി മര്‍ദ്ദിച്ചത്. പിന്നീട് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. യുവതിയെയും യുവാക്കളെയും അഞ്ചു പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ആത്മഹത്യയുടെ വക്കിലെന്ന്...

ആത്മഹത്യയുടെ വക്കിലെന്ന്...

ബീച്ചില്‍ വെച്ച് പകര്‍ത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. മാനഹാനി കാരണം ആത്മഹത്യയുടെ വക്കിലാണെന്നാണ് യുവതിയും യുവാക്കളും മാധ്യമങ്ങളോട് പറഞ്ഞത്.

കര്‍ശന നടപടിക്ക് നിര്‍ദ്ദേശം...

കര്‍ശന നടപടിക്ക് നിര്‍ദ്ദേശം...

സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയും യുവാക്കളും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും, കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

English summary
complaint against moral police in kollam azheekal beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X