റോഡരികിൽ ബന്ധുവായ യുവതിയോട് സംസാരിച്ചു.. മുസ്ലിം യുവാവിന് നേരെ മുക്കത്ത് സദാചാര ആക്രമണം...!!
കോഴിക്കോട്: മുക്കത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം. ബന്ധുവായ യുവതിയോട് സംസാരിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കരിപ്പൂരില്‍ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ആക്രമിക്കപ്പെട്ടത്. വഴിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. മുക്കത്തെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

നോര്‍ത്ത് കാരശ്ശേരി പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം നടന്നത്. കറുത്ത പറമ്പ് സ്വദേശിയുടെ നേതൃത്വത്തില്‍ മൂന്ന് പേരാണ് മുഹമ്മദിനെ മര്‍ദിച്ചതെന്നാണ് മുക്കം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. മുഹമ്മദിനെ മര്‍ദിച്ചത് കൂടാതെ ഇവര്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുക്കാനും ശ്രമം നടത്തി. ആക്രമണത്തില്‍ മുഹമ്മദിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെവിക്കും നെഞ്ചിലും സാരമായി പരുക്കേറ്റ മുഹമ്മദിന്റെ കേള്‍വി ശക്തിയെ ബാധിച്ചിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. നേരത്തെ ഒളിഞ്ഞ് നോട്ടം ചോദ്യം ചെയ്ത ദമ്പതികള്‍ക്ക് നേരെയും മുക്കത്ത് ഇത്തരത്തില്‍ സദാചാരപ്പോലീസിന്റെ ആക്രമണം നടന്നിരുന്നു. ഷഹീദ് ബാവയെന്ന ചെറുപ്പക്കാരന് സദാചാര പോലീസിങ്ങിന് ഇരയായി കൊല്ലപ്പെട്ടത് മുക്കത്തിന് സമീപമുള്ള കൊടിയത്തൂരിലാണ്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications