കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ദമ്പതികളെ അപമാനിച്ച് യുവാക്കള്‍; ഇക്കളി നടക്കില്ലെന്ന്!! വിവാഹ സര്‍ട്ടിഫിക്കറ്റ് കാണണം

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: റോഡരികില്‍ സംസാരിച്ചുനിന്ന ദമ്പതികളെ മാനംകെടുത്തി ഒരു കൂട്ടം യുവാക്കള്‍. ദമ്പതികളില്‍ സംശയമുന്നയിച്ചാണ് യുവാക്കള്‍ രംഗത്തെത്തിയത്. ഇവരുടെ വാഹനം തടഞ്ഞുവച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ് എടുത്തുവരാന്‍ ആവശ്യപ്പെട്ടു. യുവതിയെ കൈയ്യേറ്റം ചെയ്യാനും പ്രതികള്‍ ശ്രമിച്ചതായി പരാതിയുണ്ട്. സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രക്ഷപ്പെട്ട ദമ്പതികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ....

സംഭവം ഇവിടെ

സംഭവം ഇവിടെ

തണ്ണീര്‍പന്തല്‍ റേഷന്‍കടയ്ക്ക് സമീപമാണ് വിവാദമായ സംഭവം. ദമ്പതികള്‍ റോഡരികില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു ഇരുവരും. ഈ വേളയിലാണ്ഒരു കൂട്ടം യുവാക്കള്‍ ഇവരോട് മോശമായി പെരുമാറിയത്.

കോട്ടൂളി സ്വദേശികള്‍

കോട്ടൂളി സ്വദേശികള്‍

കോട്ടൂളി സ്വദേശികളാണ് ദമ്പതികള്‍. മഹീന്ദ്ര ഫിനാന്‍സിലാണ് ഭര്‍ത്താവിന് ജോലി. ഇദ്ദേഹം ബൈക്കിലും ഭാര്യ സ്‌കൂട്ടറിലുമാണ് സുഹൃത്തിന്റെ വീട്ടിലെ പരിപാടിക്ക് എത്തിയത്. തിരിച്ചുവരുമ്പോള്‍ ഇരുവരും റോഡരികില്‍ നിന്ന് സംസാരിക്കുന്നതിനിടെയാണ് യുവാക്കള്‍ തടഞ്ഞത്.

ഇവിടെ നടക്കില്ല

ഇവിടെ നടക്കില്ല

യുവാക്കള്‍ എത്തിയപ്പോള്‍ ദമ്പതികള്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരെയും തടയുകയായിരുന്നു അക്രമികള്‍. ഇത്തരം കാര്യങ്ങള്‍ ഇവിടെ നടക്കില്ലെന്നായിരുന്നു യുവാക്കളുടെ പ്രതികരണം. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറഞ്ഞെങ്കിലും പരിഹസിക്കുകയായിരുന്നു.

യുവതിയെ അസഭ്യം പറഞ്ഞു

യുവതിയെ അസഭ്യം പറഞ്ഞു

തുടര്‍ച്ചായി ചോദ്യം ചെയ്ത യുവാക്കളെ യുവതി എതിര്‍ത്തു. ഇതോടെ യുവതിയെ അസഭ്യം പറഞ്ഞുവെന്നാണ് ആക്ഷേപം. യുവതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. വിവാഹിതരാണെന്ന് പറഞ്ഞപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടത്.

കാണിച്ചിട്ട് പോയാല്‍ മതി

കാണിച്ചിട്ട് പോയാല്‍ മതി

സര്‍ട്ടിഫിക്കറ്റ് കൈയ്യിലില്ലെന്ന് പറഞ്ഞു. കാണിച്ചിട്ട് പോയാല്‍ മതിയെന്നായി അക്രമികള്‍. ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു. സര്‍ട്ടിഫിക്കറ്റുമായി വന്നിട്ട് ബൈക്ക് വിട്ടുതരാമെന്നായിരുന്നു പ്രതികരണം. താക്കോലുകള്‍ ഊരിയെടുക്കുകയും ചെയ്തു.

രണ്ടുപേര്‍ അറസ്റ്റില്‍

രണ്ടുപേര്‍ അറസ്റ്റില്‍

സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോകുകയാണെന്ന് കാണിച്ച് ദമ്പതികള്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ചേവായൂര്‍ പോലീസിലെത്തി പരാതിപ്പെട്ടു. പോലീസെത്തിയ വേളയില്‍ ഒരാള്‍ ഒടി രക്ഷപ്പെട്ടു. രണ്ടുപേരെ പിടികൂടി. വേങ്ങേരി മീത്തലെ അരിമുണ്ടയില്‍ വീട്ടില്‍ വികാസ്, കിഴക്കുംമുറി ഇമ്പ്രാംവീട്ടില്‍ ജിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇടപെടാതെ ജനക്കൂട്ടം

ഇടപെടാതെ ജനക്കൂട്ടം

ദമ്പതികളെ തടഞ്ഞുവെയ്ക്കുന്നത് ഒരുപാട് പേര്‍ കണ്ടിരുന്നു. ആരും ഇടപെട്ടില്ല. ഓടി രക്ഷപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരെ റിമാന്റ് ചെയ്തു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.

 കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!! കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!

English summary
Moral Policing against couples in Kozhikode, two arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X