'വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കെടാ...' സദാചാര ഗുണ്ടായിസത്തിന് അവസാനമില്ലാതെ കാസര്‍കോട്
കാസര്‍കോട്: കടല്‍ തീരത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികള്‍ക്ക് സദാചാരഗുണ്ടകളുടെ ഭീഷണി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്ത് വച്ചാണ് സദാചാരഗുണ്ടകള്‍ ഭീഷണിയുമായി രംഗത്ത് വന്നത്.
ദമ്പതികളുടെ സമീപതെത്തിയ സദാചാരഗുണ്ടകള്‍ പേരും ബന്ധവും ചോദിക്കുകയായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സംഘം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കമായി. ഇതിനിടെ സംഘം ദമ്പതികളെ ആക്രമിക്കാനും മുതിര്‍ന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ സദാചാര ഗുണ്ടകള്‍ ഓടി മറയുകയായിരുന്നു.

സംഘത്തില്‍പെട്ട രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രേഖാമൂലമുള്ള പരാതി നല്‍കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. കേസിനായ ബുദ്ധിമുട്ടാനാകില്ലെന്നായിരുന്നു ദമ്പതികളുടെ വാദം. അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ആരും പരാതി നല്‍കാതെസ തന്നെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കാസര്‍കോടും പരിസരപ്രദേശങ്ങളിലും ഇതച്തരം സഭവങ്ങള്‍ പതിവാണ്. മാനഹാനി ഭയന്നോ ഭീഷണിക്ക് വഴങ്ങിയോ ആരും പരാതി നല്‍കാന്‍ മുതിരാറില്ല. അത് ആക്രമങ്ങള്‍ കൂടാന്‍ ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications