കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ... യുവതിയുടെ വാക്കുകൾ വൈറൽ!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'ഉസ്താദുമാര്‍ പറയുന്ന ആ സ്വര്‍ഗം നമുക്ക് വേണ്ട' ഷംന | Oneindia Malayalam

ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ - ഷംന കോളക്കോടൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ് മോബ് തന്നെയാണ് വിഷയം.

<strong>മൂടും മുലയും ഇളക്കി തുള്ളൽ.. നിനക്ക് നരകത്തിലെ വിറക് കൊള്ളിയാകണോ പെണ്ണേ... പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് സുഡാപ്പികളുടെ കൊലവിളി.. ആങ്ങളമാരെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, കൊല്ലുന്ന ട്രോളുകൾ!!</strong>മൂടും മുലയും ഇളക്കി തുള്ളൽ.. നിനക്ക് നരകത്തിലെ വിറക് കൊള്ളിയാകണോ പെണ്ണേ... പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് സുഡാപ്പികളുടെ കൊലവിളി.. ആങ്ങളമാരെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, കൊല്ലുന്ന ട്രോളുകൾ!!

ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അവഹേളിച്ച് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. മതം പറയുന്നത് അനുസരിക്കാത്ത ഇവരൊക്കെ നരകത്തിലെ വിറകുകൊള്ളിയായി തീരും എന്നൊക്കെയാണ് ആക്രോശം. ഇതിനെതിരെയാണ് ഈ പറയുന്ന ഉസ്താദുമാരുള്ള സ്വര്‍ഗം നമുക്ക് വേണ്ട എന്ന് ഷംനയെപ്പോലുള്ള പെൺകുട്ടികൾ ധൈര്യസമേതം പറയുന്നത്.

വളാഞ്ചേരിയിലെ തെരുവുനാടകം

വളാഞ്ചേരിയിലെ തെരുവുനാടകം

രണ്ട് കൊല്ലം മുൻപ് ശ്രീശങ്കരാചാര്യയിൽ പഠിക്കുമ്പോൾ വളാഞ്ചേരി പരിസരത്ത് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നൊരു തെരുവു നാടകം നടത്തി. ആൺ പെൺ സൗഹൃദം, സ്ത്രീ സൗഹൃദ സമൂഹം ഒക്കെത്തന്നെയായിരുന്നു പ്രമേയം. ഒട്ടും സ്വീകാര്യത ഉണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു. അലറി വിളിച്ച പെൺകുട്ടികളെയും കൂട്ടത്തിൽ തട്ടമിട്ട പെണ്ണിനേയും ഒരിക്കലും നെഞ്ചിലേക്കടുപ്പിക്കാൻ തയ്യാറുണ്ടായിരുന്നില്ല അന്നവിടെ കൂടിയവർക്ക്.

ഇവളെയൊക്കെ കയറൂരി വിട്ടതാണോ

ഇവളെയൊക്കെ കയറൂരി വിട്ടതാണോ

നിനക്കൊക്കെ പറ്റിയ പണി വേറെയാ ടീ എന്നലറിയത്, ഇവളെയൊക്കെ കയറൂരി വിട്ടതാണോ എന്നൊക്കെ വിളിച്ചു കൂവിയ ചേട്ടന്മാരെ ഓർക്കുന്നുണ്ട്. തിരിച്ചൊന്നും പറയാതെ പോന്നതിലിന്ന് ഖേദമുണ്ട്. നാടകം തിരൂർ സ്റ്റാന്റിലും നടത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പെൺകുട്ടികൾക്ക് നേരെയുണ്ടായ അസഭ്യവർഷങ്ങൾ കാരണം വേണ്ടെന്ന് വെച്ച് മടങ്ങുകയായിരുന്നു. എത്ര സുന്ദരമായിട്ടാണന്നറിയോ ഞങ്ങളന്നത് അവതരിപ്പിച്ചത്. വളരെ ചുരുക്കം പേരാണെങ്കിലും കാണികളിൽ ചിലർ പ്രമേയത്തെയും അവതരണത്തെയും കുറിച്ച് നല്ല രീതിയിൽ പ്രതികരിച്ചിരുന്നു.

ഫ്ലാഷ് മൊബിലേക്ക് വന്നാൽ

ഫ്ലാഷ് മൊബിലേക്ക് വന്നാൽ

ഇനി ഫ്ലാഷ് മൊബിലേക്ക് വരാം.അന്നവിടെ മോശം രീതിയിൽ ആക്രോഷിച്ച ആൾക്കാരാരിൽ നിന്നും ഇപ്പറയുന്ന ഖുർആനിന്റെ നടുക്കണ്ടമായ ആൾക്കാരിലും ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. എന്ത് സുന്ദരമായിട്ടാണ് ആ പെൺകുട്ടികൾഡാൻസ് ചെയ്തത്.മലപ്പുറത്തിന്റെ ഒത്ത നടുക്കല്ല, അതിരു കെട്ടി വിലക്കിയിട്ട് സംരക്ഷിക്കുന്ന അനേകായിരം പെൺമനസുകളിലാണവർ തുള്ളിക്കളിച്ചത്. ആ ഒരൊറ്റ ഡാൻസുകൊണ്ട് അവർ നരകത്തിൽ പോവുമെങ്കിൽ ഒന്ന് ചോദിക്കട്ടെ, ഇക്കണ്ട കാലമത്രയും പെണ്ണുങ്ങളെ സ്വർഗത്തിൽ കേറ്റാനുള്ള തത്രപ്പാടിനിടയിൽ നിങ്ങൾ (മനപൂർവ്വം) ചിലരെ വിട്ടു പോയി.

ഇവരൊന്നും നരകത്തിൽ പോകണ്ടേ?

ഇവരൊന്നും നരകത്തിൽ പോകണ്ടേ?

കള്ളുകുടിക്കണ, പെണ്ണുപിടിക്കുന്ന, പലിശ വാങ്ങുന്ന, പലിശ കൊടുക്കുന്ന, മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന, അക്രമം കാണിക്കുന്ന, മാതാപിതാക്കളെ അനുസരിക്കാത്ത അവരെ സംരക്ഷിക്കാത്ത അനേകായിരം ആൾക്കാർ ഈ ഭൂമിയിലുണ്ട്.ഇവരെയൊന്നും നേരെയാക്കാതെ പെണ്ണുങ്ങൾ ഒന്ന് പുറത്തിറങ്ങിയാൽ, ഒന്ന് ആടിയാൽ അങ്ങ് ചീത്തയാവുമെന്നും നേരെ നരകത്തിലെത്തുമെന്ന് ഭയം കാണിക്കുന്നതിലെയും ലോജിക്ക് എന്തെന്ന് മനസിലായില്ല.

നിങ്ങൾ ചെയ്യുന്നത്

നിങ്ങൾ ചെയ്യുന്നത്

ഒട്ടുമിക്ക പെൺകുട്ടികളും ഇത്തരം പരിഹാസങ്ങളും അവഗണനയും കണ്ടും കേട്ടും തന്നയാണ് വളർന്നു വരുന്നത്.ഒന്നാലോചിച്ചു നോക്കു.. നിങ്ങളുടെ ഒരൊറ്റ നോട്ടം കൊണ്ട്, വാക്കു കൊണ്ട് എത്രയെത്ര ഊർജസ്വലരായ പെൺകുഞ്ഞുങ്ങളെയാണ് നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്. അതു വഴി അവളുടെ എത്ര മോഹങ്ങളാണ് നിങ്ങൾ തല്ലിക്കെടുത്തിയത്. പെണ്ണിനെ കുഴിച്ചുമൂടിയ ജാഹിലീ യ കാലത്തേക്ക് മടങ്ങണമെന്നാണോ നിങ്ങളീ കവല തോറും നടന്ന് സംസാരിക്കുന്നത്?

ആ പെൺകുട്ടികളാണ് ഭാവി

ആ പെൺകുട്ടികളാണ് ഭാവി

പൂത്തിരി പോലെ കത്തി നിന്ന് ചിരിക്കണ പെങ്കുട്ട്യോളെ കണ്ടിട്ടുണ്ടോ നിങ്ങൾ? മനസിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ച് ചുറ്റും പ്രകാശം പരത്തുന്ന ചിലരെ..ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്ന് സമൂഹത്തെ പടുത്തുയർത്തുന്ന സ്ത്രീകളെ.. തന്നിലെ കഴിവിനെ വളർത്തി നാടിനുപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കുന്ന പെണ്ണിനെ.. ഇതാ കണ്ടോളൂ.. നരകത്തിലേക്കെന്ന് നിങ്ങൾ പറഞ്ഞ ആ പെൺകുട്ടികൾ തന്നെയായിരിക്കും നാളെയുടെ ഭാവി. അവർക്ക് പിന്നിൽ വരുന്ന ഒരായിരം പെൺമക്കൾക്ക് ഊർജം പകരാൻ അവർക്കിപ്പോഴേ കഴിഞ്ഞു.

സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട

സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട

പിന്നെ, പുറമെ മതം നന്നാക്കലും അകത്ത് ഉഗ്രൻ വിഷവുമായി നടക്കുന്ന മത ഭ്രാന്തന്മാരുടെ സ്ഥാനം ഇപ്പറയുന്ന നരകത്തിൽ തന്നെയാവും. പെണ്ണിനെതിരെ മതം പറഞ്ഞ് ഇതുപോലുള്ള ആയിരം ആൾക്കാരെ സൃഷ്ടിക്കുന്നതിലും വലിയ തിന്മ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഇനിയും പെണ്ണുങ്ങൾ ആടും,പാടും,കൂട്ടുകൂടും. ചുറുചുറുക്കുള്ള പെൺകുട്ടികൾ തെരുവുകൾ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ..

English summary
Cyber policing against Muslim student's flash mob, Malappuram, facebook post goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X