ഇത് സദാചാര കൂട്ടക്കൊലയോ... അശ്വതിയുടെ അമ്മാവനും ആത്മഹത്യ ചെയ്തു
കൊടുങ്ങല്ലൂര്‍: സദാചാര പോലീസിങ്ങിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ചുംബന സമരം നടത്തയപ്പോള്‍ എതിര്‍ത്ത് രംഗത്തെത്തിയവരായിരുന്നു കേരളത്തിലെ ഭൂരിപക്ഷവും. എന്നാല്‍ സദാചാര പോലീസുകാര്‍ എങ്ങനെയാണ് നമ്മുടെ സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്നതെന്ന് കഴിഞ്ഞ മാസങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിയിച്ച് കഴിഞ്ഞു.
കൊടുങ്ങല്ലൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അശ്വതി ആത്മഹത്യ ചെയ്തതായിരുന്നു ഒടുവിലത്തെ സംഭവം. ഇപ്പോഴിതാ അശ്വതിയുടെ അമ്മാവനും ആത്മഹത്യ ചെയ്തിരിക്കുന്നു.

പുല്ലൂറ്റ് സ്വദേശി മുരളിയെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വതിയെ റോഡില്‍വച്ച് നാട്ടുകാര്‍ ചോദ്യം ചെയ്യുമ്പോള്‍ മുരളിയും സ്ഥലത്തുണ്ടായിരുന്നു.
സഹപാഠിക്കൊപ്പം വീട്ടിനകത്തിരുന്ന സംസാരിച്ചതിന്റെ പേരില്‍ ആയിരുന്നു അശ്വതിയെ നാട്ടുകാര്‍ ചോദ്യം ചെയ്തത്. പിന്നീട് വീട്ടില്‍ നിന്ന് സുഹൃത്തിനെ വീണ്ടും കണ്ടെത്തിയതോടെ വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെ വീട്ടിനകത്തേക്ക് ഓടിക്കയറിയ അശ്വതി മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്നിട്ടും നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ തടയാനോ, അശ്വതിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാനോ തനിക്ക് സാധിച്ചില്ലെന്ന മനോവിഷമത്തില്‍ ആയിരുന്നു മുരളി എന്നാണ് റിപ്പോര്‍ട്ട്. മുരളിയടക്കം ആറ് പേരോട് സ്‌റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications