Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സദാചാരപ്പോലീസ്... യുവാവിനെ തല്ലിച്ചതച്ചു

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും സദാചാര പോലീസ് ചമഞ്ഞ് അതിക്രമം. കണ്ണൂര്‍ രാമന്തളിയില്‍ യുവാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കണ്ണൂര്‍ കവപ്പറമ്പ് സ്വദേശിയായ സജീവന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ബന്ധു വീട്ടില്‍ പോയി മടങ്ങുന്പോള്‍ മുപ്പതോളം പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് യുവാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

രാമന്തളിയിലെ വടക്കുമ്പാട്ട് വച്ചാണ് സംഭവം. മുന്‍ വൈരാഗ്യം വച്ചാണ് അക്രമികള്‍ തന്നെ തല്ലിച്ചതച്ചതെന്നാണ് സജീവന്‍ ആരോപിക്കുന്നത്. നട്ടെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സജീവന്‍ പറയുന്നത്. കേള്‍വി ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സജീവന്‍.

Moral Police

സെപ്റ്റംബര്‍ 25 നാണ് സംഭവം നടന്നത്. രാമന്തളിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് സജീവനെ ഒരു സംഘം ആക്രമിച്ചത്. റോഡില്‍ വച്ചാണ് തന്നെ ആക്രമിച്ചതെന്ന് സജീവന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു വീടിനകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

യുവാവുമായി ബന്ധപ്പെടുത്തി പറയുന്ന സ്ത്രീയേയും വീഡിയോയില്‍ കാണാം. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. യുവാവിനൊപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ വീട്ടില്‍ വച്ചാണ് പ്രശ്‌നം നടന്നതെന്നും പറയുന്നുണ്ട്.

പ്രാദേശികമായ പ്രശ്‌നങ്ങളാണ് തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് സജീവന്‍ പറയുന്നത്. അതേസമയം പരാതിയില്‍ പറയുന്ന കാര്യവും വാട്ട്‌സ് ആപ്പ് വീഡിയോയിലെ ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+