അന്യമതസ്ഥനൊപ്പം ചായകുടിച്ചതിന് യുവതിക്ക് അസഭ്യവര്‍ഷം, പരപ്പനങ്ങാടിയിലെ സദാചാര പോലീസ്
പരപ്പനങ്ങാടി: സദാചാര പോലീസിങ്ങിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പരപ്പനങ്ങാടിയില്‍ സദാചാര പോലീസിന്റെ അഴിഞ്ഞാട്ടം. ഒരുമിച്ച് ചായകുടിക്കാനെത്തിയ യുവാവിനേയും യുവതിയേയും ആണ് ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
ഹോട്ടലില്‍ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ യുവാവിനേയും യുവതിയേയും ഒരു സംഘം വളയുകയായിരുന്നു. യുവതി മുസ്ലീം സമുദായാംഗവും യുവാവ് ഹിന്ദു സമുദായാംഗവും ആണ് എന്നതായിരുന്നു അക്രമികളുടെ പ്രശ്നം. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

പ്രദേശവാസിയായ യുവാവിനൊപ്പം ബൈക്കിലാണ് യുവതി എത്തിയത്. അന്യമതസ്ഥനൊപ്പം ബൈക്കില്‍ കയറിയതും ഒരുമിച്ച് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചതും ആണ് ചിലരെ ചൊടിപ്പിച്ചത്. യുവതിയേയും യുവാവിനേയും വളഞ്ഞിട്ട് ചോദ്യം ചെയ്ത സംഘം അസഭ്യവര്‍ഷവും നടത്തി. ബൈക്കില്‍ യുവാവിനൊപ്പം കയറിയാല്‍ അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നീട് ബസ്സില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച യുവതിയെ ബസ് സ്റ്റാന്‍ഡിലെത്തിയും ഭീഷണിപ്പെടുത്തി. അസഭ്യവര്‍ഷവും തുടര്‍ന്നു. സംഭവം നടക്കുമ്പോള്‍ നാട്ടുകാര്‍ കാഴ്ചക്കാരായ നില്ക്കുക മാത്രമായിരുന്നു. പലരും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനാണ് താത്പര്യം കാണിച്ചത്.
പരപ്പനങ്ങാടിയില്‍ ഇത്തരം സംഭവം ആദ്യമല്ല. ബീവറേജ് മദ്യഷോപ്പില്‍ ഭര്‍ത്താവിനൊപ്പം വരിനിന്ന സ്ത്രീയെ കയ്യേറ്റം ചെയ്ത സംഭവവും നടന്നത് ഇവിടെ തന്നെയാണ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്.
സംഭവത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ചായകുടി പ്രതിഷേധം എന്ന കൂട്ടായ്മ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications