കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാരപോലീസിന്റെ ഭീഷണി; കൊടുങ്ങല്ലൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: സദാചാര പോലീസിന്റെ ഇരയായി ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിനി കൂടി. സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊടുങ്ങല്ലൂരിനടുത്ത് പുല്ലൂറ്റിലാണ് സംഭവം. പുല്ലൂറ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അശ്വതിയാണ് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്.

suicide

സഹപാഠിക്കൊപ്പം വീട്ടിലിരുന്ന് സംസാരിച്ച അശ്വതിയെ അയല്‍വാസി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ അശ്വതിയുടെ ബന്ധുക്കളെ കൂട്ടിയെത്തി ചോദ്യം ചെയ്തു. പരിഭ്രാന്തയായ പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചു.ഇതിന് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അശ്വതിയെ ബന്ധുക്കള്‍ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി. നേരത്തെ പ്രശ്‌നമുണ്ടാക്കിയ അയല്‍വാസി വീണ്ടും വീട് പരിശോധിച്ചപ്പോള്‍ അശ്വതിയുടെ സുഹൃത്തിനെ വീട്ടിനുള്ളില്‍ കണ്ടെത്തി.

വീണ്ടും അശ്വതിയെ നാട്ടുകാരന്റേയും സുഹൃത്തിന്റേയും മുന്നില്‍ വച്ച് ഇവര്‍ ചോദ്യം ചെയ്തു. ഇതിനിടെ വീട്ടിനകത്തേക്ക് ഓടിപ്പോയെ അശ്വതി മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ആളുകള്‍ ഓടിയെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Moral Policing: Plust two student committed suicide at Kodungallur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X