ആലപ്പുഴയിൽ സദാചാരഗുണ്ടായിസം; ദമ്പതികൾക്ക് നേരെ കൈയ്യററം, 5 പേർ അറസ്റ്റിൽ!
ആലപ്പുഴ: കേരളത്തിൽ സദാചാര പോലീസിങിന് ചെറിയ തോതിലെങ്കിലും അറുതി വന്നിരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ പോകുന്നത്. എന്നാൽ വീണ്ടും സദാചാര പോലീസിങ് ഉയർന്നു വരുന്നുവെന്ന സൂചനകളാണ് ആലപ്പുഴയിൽ നിന്ന് ലഭിക്കുന്നത്. ദമ്പതികളെ കമിതാക്കൾ എന്ന് ആരോപിച്ച് കൈയ്യേറ്റം ചെയ്ത വാർത്തയാണ് പുറത്ത് വരുന്നത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കണ്ടിയൂർ കുന്നംപുറത്ത് വടക്കതിൽ കമ്ണൻ(37), കണ്ടത്തിൽ അനന്ദു(22), ചെമ്പൻ പറമ്പിൽ വസിഷ്ഠ്, മണപ്പുറഫത്ത് അനൂപ്, കൊട്ടാരത്തിൽ ആർഎംകെ മന്ദിരത്തിൽ മിഥുൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അച്ചൻകോവിലാറിന്റെ തീരത്തു കണ്ടിയൂർ കടവിലാണ് സംഭവം. ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവർക്കാണ് പരിക്കേറ്റത്.

വിദേശത്ത് ജോലിയുള്ള ശിവപ്രസാദ് ഭര്യകക്കും ഭാര്യാ സഹോദരനുമൊപ്പം ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് കഴിഞ്ഞ ദിവസം മാവേലിക്കരയിൽ എത്തിയത്. ടിക്കറ്റ് ലഭിക്കാൻ വൈകുമെന്നറിഞ്ഞ മൂവരും കടവിലെത്തി. കടവിലുണ്ടായിരുന്ന കണ്ണൻ കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് ചോദ്യം ചെയ്തു. കല്ല്യാണ ഫോട്ടോ അടക്കം കാണിച്ച് അപേക്ഷിച്ചിട്ടും വിട്ടില്ല. തുടർന്ന് കണ്ണൻ വിവരം അറിയിച്ചതിനനുസരിച്ച് കുടിക്കാനെത്തിയ നാല് പേർ കൂടി വന്നു. ശിവപ്രസാദിനെയും ഭാര്യ സഹോദരനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാൻ ചെന്ന സംഗീതയോട് മോശമായി പെരുമാറുകയും ചെയ്തു.












Click it and Unblock the Notifications