ശിവസേനയും പോലിസും കൈകോര്‍ത്തു; സദാചാര ഗുണ്ടകളുടെ വിരട്ടല്‍, സര്‍ക്കാരിന്റെ വാക്കുകള്‍ ജലരേഖ
മുമ്പ് സമാന സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹറയും പറഞ്ഞിരുന്നെങ്കിലും പോലിസുകാര്‍ തന്നെ സദാചാര ഗുണ്ടകളാവുന്ന അവസ്ഥയുമുണ്ടായി.
കൊച്ചി: സദാചാര ഗുണ്ടായിസം വര്‍ധിച്ചുവരുന്ന നാട്ടില്‍ എന്തും സംശത്തോടെ കാണുന്ന സാഹചര്യം വളരുന്നു. ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതി വിശേഷമാണുള്ളത്. കൊച്ചി നഗരമധ്യത്തില്‍ പോലിസ് നോക്കി നില്‍ക്കെയാണ് ശിവസേനക്കാര്‍ ബുധനാഴ്ച വൈകീട്ട് കമിതാക്കളെ അടിച്ചോടിച്ചത്.
മുമ്പ് സമാന സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹറയും പറഞ്ഞിരുന്നെങ്കിലും പോലിസുകാര്‍ തന്നെ സദാചാര ഗുണ്ടകളാവുന്ന അവസ്ഥയുമുണ്ടായി. അനാശാസ്യത്തിന്റെ പേരില്‍ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവവും പിന്നാലെയുണ്ടായ പൊല്ലാപ്പും കേരളം മറന്നിട്ടില്ല.

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായിരുന്ന ഡൗണ്‍ ടൗണ്‍ കേസില്‍ എല്ലാവരെയും കോടതി വെറുതെവിടുന്ന സാഹചര്യമൊരുക്കിയതും പോലിസ തന്നെയാണ്. തെളിവില്ലെന്നായിരുന്നു പ്രതികളെ വെറുതെവിട്ട് കോടതി വ്യക്തമാക്കിയത്. 2014ലായിരുന്നു വിവാദമായ ഈ സംഭവം.

ഇത്തരം ആക്രമണങ്ങള്‍ പതിവായതോടെയാണ് സദാചാര ഗുണ്ടായിസത്തിനെതിരേ ചുംബന സമരവുമായി ഒരുകൂട്ടം യുവാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ അതിനെതിരേയും ശിവസേനയും എസ്ഡിപിഐയും മറ്റു ചില തീവ്ര ചിന്താഗതിക്കാരും രംഗത്തുവന്നു. യുദ്ധ സമാന സാഹചര്യമായിരുന്നു അന്ന്കൊച്ചി നഗരത്തില്‍.

കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ അട്ടപ്പാടി കാരറ സ്വദേശി അനീഷ് ആത്മഹത്യ ചെയ്ത സംഭവം നടന്നത് രണ്ടാഴ്ച മുമ്പാണ്. അനീഷിനെയും പെണ്‍സുഹൃത്തിനെയും ചിലര്‍ അഴീക്കല്‍ ബീച്ചില്‍ വച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിലുള്ള വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലിസ് സൂചിപ്പിച്ചിരുന്നു.

ഇത്തരം ഘട്ടങ്ങളില്‍ സുരക്ഷയൊരുക്കാന്‍ ബാധ്യസ്ഥരായ പോലിസും സദാചാര ഗുണ്ടകളായ സാഹചര്യവുമുണ്ടായി. തലസ്ഥാനത്ത് കനകകുന്ന് കൊട്ടാര വളപ്പില്‍ ഒരുമിച്ചെത്തിയ യുവാവിനെയും യുവതിയെയും വനിതാ പോലിസ് അപമാനിക്കുകയായിരുന്നു. തോളത്ത് കൈയിട്ടിരുന്നത് അനാശാസ്യമാണെന്ന് പറഞ്ഞായിരുന്നു വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വിരട്ടിയത്. ഇതിനെതിരേ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ സദാചാര ഗുണ്ടകളായത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇവിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിച്ച പോലിസ് ഇരകള്‍ക്കെതിരേ കേസെടുക്കുകയാണ് ചെയ്തതെന്ന ആക്ഷേപവുമുയര്‍ന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കവെയാണ് ശിവസേനയുടെ പുതിയ സദാചാര ഗുണ്ടാ ആക്രമണം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications