ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതോ? പ്രതിപക്ഷത്തെ ചൊടിപ്പിച്ച് മുഖ്യന്‍!! നാടകീയ രംഗങ്ങള്‍
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന് സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് രംഗം വഷളായത്.
തിരുവനന്തപുരം: ശിവസേനയുടെ ഗുണ്ടാവിളയാട്ടത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍. നാടകീയ സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്. കൈയ്യാങ്കളിയില്‍ വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തി വച്ചു.
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന് സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് രംഗം വഷളായത്. ഗുരുവായൂരിലേക്ക് കൊണ്ടു വന്ന വെള്ളം ശിവസേനക്കാര്‍ ഒഴുക്കി കളഞ്ഞതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.

കൈയ്യാങ്കളിയിലേക്ക്
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. വാടാ പോടാ വിളികളുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കു നേര്‍ എത്തുകയായിരുന്നു. കാര്യങ്ങള്‍ കൈയ്യാങ്കളിയിലേക്ക് അടുത്തതോടെ സ്പീക്കറും മുതിര്‍ന്ന അംഗങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭ അല്‍പ്പ സമയം നിര്‍ത്തിവച്ചു.

പിന്നില്‍ കോണ്‍ഗ്രസ്
ഗുരുവായൂരിലേക്ക് കൊണ്ടുവന്ന വെള്ളം പോലീസ് നോക്കി നില്‍ക്കെ പ്രദേശവാസികള്‍ ഒഴുക്കി കളഞ്ഞതിനെ കുറിച്ച് സംസാരിക്കവെയാണ് ബഹളം തുടങ്ങിയത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. ശിവസേനയുടെ ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗുരുവായൂര്‍ വിഷയം എടുത്തിട്ടതിനെ
പ്രതിപക്ഷം വിമര്‍ശിച്ചു.

ഭരണപക്ഷം പ്രകോപിതരായി
ഗുരുവായൂരിലെ പൂജ തടസപ്പെടുത്താന്‍ എംഎല്‍എ അബ്ദുള്‍ഖാദര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് ഭരണ പക്ഷത്തെയും ചൊടിപ്പിച്ചു. ഇതോടെയാണ് ബഹളം ഉണ്ടായത്.

പ്രകോപിതരായി
വാദപ്രതിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്നതില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പിണറായി പറഞ്ഞു.

ഹൈബി ഈഡന്‍
മറൈന്‍ഡ്രൈവിലുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചത് ഹൈബിഈഡന്‍ എംഎല്‍എയായിരുന്നു. സംഭവത്തില്‍ പോലീസിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സംസാരിച്ചത്. ഇതിനു പിന്നാലെ പോലീസിന് വീഴ്ചപറ്റിയ കാര്യം പിണറായിയും സമ്മതിച്ചിരുന്നു.












Click it and Unblock the Notifications