ഡിവൈഎഫ്‌ഐ നേതാവിനു നേരെ സദാചാര പോലീസ് അക്രമം; 10 പേര്‍ക്കെതിരെ കേസ്
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ചെര്‍ക്കള ടൗണിലെ കടയിലാണ് ആക്രമണം നടന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി സഹപാഠികള്‍ക്കൊപ്പമെത്തി ജ്യൂസ് കഴിക്കുന്നതിനിടെയായിരുന്നു അക്രമം.
ചെര്‍ക്കള: സദാചാര പോലീസ് ചമഞ്ഞ് കുത്തി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സഹപാഠികള്‍ക്കൊപ്പം പഴച്ചാറ് കഴിക്കുകയായിരുന്ന ബിഎഡ് വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം ചെര്‍ക്കളയില്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണഅ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ചെര്‍ക്കള ടൗണിലെ കടയിലാണ് ആക്രമണം നടന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി സഹപാഠികള്‍ക്കൊപ്പമെത്തി ജ്യൂസ് കഴിക്കുന്നതിനിടെയായിരുന്നു അക്രമം. ഡിവൈഎഫ്ഐ ബാഡൂര്‍ വില്ലേജ് സെക്രട്ടറിയായ പൃഥ്വിരാജിനുനേരെയാണ് ആക്രമണം നടന്നത്.

ചെര്‍ക്കള സൈനബ് മെമ്മോറിയല്‍
ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബിഎഡ് കോളേജ് ഒന്നാംവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് എംഎ പൃഥ്വിരാജ്

അന്യമതസ്ഥര്‍
അന്യമതസ്ഥരായ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ ഒരു സംഘം ആക്രമിച്ചത്.

സിപിഎം നേതാക്കള്‍
പൃഥ്വിരാജിനുനേരെ നടന്ന അക്രമത്തില്‍ എസ്എഫ്‌ഐ ജില്ലാസെക്രട്ടറി ബി വൈശാഖ്, ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി സിപിഎം ഏരിയ സെക്രട്ടറി കെഎം മുഹമ്മദ് എന്നിവര്‍ പ്രതിഷേധിച്ചു.

പ്രതിഷേധം
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അഡ്വ. മണി ജി നായര്‍ അധ്യക്ഷനായി. എം സുമതി, എം പദ്മാവതി, കെ.ജയകുമാരി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications