'സദാചാര കൊലപാതകം': അനീഷിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി...''എന്നെ കൊന്നത് ഇവരാ...!!!''
അഴീക്കല്‍ ബീച്ചില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി മരിച്ച പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
പാലക്കാട്: അഴീക്കല്‍ ബീച്ചില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി മരിച്ച പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് അട്ടപ്പാടിയിലെ വീട്ടുവളപ്പില്‍ അനീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് ഉത്തരവാദികളായവരുടെ പേര് എഴുതിയിരിക്കുന്ന ആത്മഹത്യാകുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.

കൊല്ലം അഴീക്കല്‍ ബീച്ചില്‍ വെച്ചാണ് അനീഷിനെയും സുഹൃത്തിനെയും ചില യുവാക്കള്‍ ചോദ്യം ചെയ്തത്. വാലന്‌റൈന്‍സ് ദിനത്തില്‍ ആയിരുന്നു ഇത്. ഇവര്‍ അനീഷിനെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തി, അപമാനിച്ചു, ശാരീരികമായും ഉപദ്രവിച്ചു.

അക്രമികള്‍ പെണ്‍കുട്ടിയുടേയും അനീഷിന്‌റെയും വീഡിയോ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്തു. ഇതിന് എതിരെ അനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കേസ് നല്‍കിയതിനെ തുടര്‍ന്ന് അക്രമികള്‍ ഫേസ്ബുക്കിലൂടെയും അനീഷിനെ അപമാനിച്ചു. വീഡിയോ പ്രചരിപ്പിയ്ക്കുന്നതിനാല്‍ മാനഹാനിമൂലം തങ്ങള്‍് ആത്മഹത്യയുടെ വക്കിലാണെന്ന് അനീഷും സുഹൃത്തും പറഞ്ഞിരുന്നു.

രണ്ട് പേരുകളാണ് കത്തില്‍ ഉള്ളത്. രമേഷ്, ധനേഷ് എന്നീ പേരുകളാണ് ഇത്. ഇവരാണ് മരണത്തിന് കാരണമെന്നാണ് അനീഷ് എഴുതിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 3 പേര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആണ്. അഴീക്കല്‍ സ്വദേശി അഭിലാഷ് എന്ന സുഭാഷ്, ധനേഷ്, ബിജു എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതിന് പുറമേ അനീഷിന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തും.












Click it and Unblock the Notifications