Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിക്കുണ്ടായ നാണക്കേടില്‍ മനസ്സു നീറി; എവിടെയും പരിഹാസ ചിരി മാത്രം, അനീഷിന് സംഭവിച്ചത്...

സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ വീഡിയോ വാട്‌സ് ആപ്പില്‍ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത അനീഷിന് ജോലി നഷ്ടപ്പെട്ടിരുന്നു.

പാലക്കാട്: കൊല്ലത്ത് അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ ഇരയായതിനു പിന്നാലെ വീണ്ടും വീണ്ടുമുളഅള അപമാന ഭാരത്താലാണ് യുവാവ് മരിച്ചതെന്ന് ആക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ വീഡിയോ വാട്‌സ് ആപ്പില്‍ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത അനീഷിന് ജോലി നഷ്ടപ്പെട്ടിരുന്നു.

നാട്ടിലെത്തിയപ്പോഴും എങ്ങും പരിഹാസ ചിരി മാത്രമായിരുന്നു യുവാവ് നേരിടേണ്ടി വന്നിരുന്നത്. അനീഷിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിലയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത്തരം സമ്മര്‍ദ്ദമാണ് അനീഷിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് നിയഗമം.

 ജോലി കഴിഞ്ഞെത്തിയ അമ്മ

ജോലി കഴിഞ്ഞെത്തിയ അമ്മ

വ്യാഴാഴ്ച അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 അനീഷിനും സുഹൃത്തിനും

അനീഷിനും സുഹൃത്തിനും

ഇക്കഴിഞ്ഞ പതിനാലാം തീയ്യതിയായിരുന്നു കൊല്ലം അഴീക്കല്‍ ബീച്ചില്‍ അനീഷിനും സുഹൃത്തായ ശൂരനാട് സ്വദേശിനിക്കും സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്.

 സദാചാര ഗുണ്ടായിസം

സദാചാര ഗുണ്ടായിസം

കരുനാഗപള്ളിയിലെ ഒരു പ്രമുഖ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പമാണ് കരുനാഗപ്പളഅളി ബീച്ചില്‍ ഒരു പറ്റം സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായത്.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

വാലന്റയന്‍സ് ഡേയ്ക്ക് ബീച്ചി കാണാന്‍ പോയതായിരുന്നു രണ്ടുപേരും. അപ്പോഴാണ് സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിടുകയും ചെയ്തു.

 അനീഷിന്റെ സുഹൃത്തുക്കള്‍

അനീഷിന്റെ സുഹൃത്തുക്കള്‍

തുടര്‍ന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ സംഭവം ഉണ്ടാക്കിയ മനോവേദനയില്‍ അനീഷ് മുക്തനായിട്ടില്ലെന്നാണ് അനീഷിന്റെ സുഹൃത്തുകള്‍ പറയുന്നത്.

 പ്രശ്‌നത്തിന് തുടക്കം

പ്രശ്‌നത്തിന് തുടക്കം

വാലന്റൈന്‍സ് ഡേയ്ക്ക് ബീച്ചിലെത്തിയ ശേഷം പെണ്‍കുട്ടിക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കണം എന്ന് പറഞ്ഞതായിരുന്നു സംഭവത്തിന്റെ തുടക്കം. ബീച്ചില്‍ ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ബീച്ചിന് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് പെണ്‍കുട്ടിയുമായി പോകുകയായിരുന്നു.

 മദ്യപാനികള്‍

മദ്യപാനികള്‍

സമീപത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്നവര്‍ കുറ്റിക്കാട്ടിലേക്ക് രണ്ട് പേര്‍ കതയറുന്നത് കണ്ട് പിറകെ ചെല്ലുകയും പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് അനീഷ് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതാണഅ കണ്ടത്.

 മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

അനീഷ് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ വീണ്ടും മൂന്ന് പേരെ കൂടി അക്രമികള്‍ വിളിച്ചു വരുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

 ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

അക്രമികള്‍ പെണ്‍കുട്ടിയെ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും അനീഷ് മൊഴി നല്‍കിയിരുന്നു. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+