കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയേറ്ററിലെ ബാലികാ പീഡനം: പോലീസിന് തലവേദന, കേസില്‍ കുടുങ്ങുക കുടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍!

  • By Nasar
Google Oneindia Malayalam News

മലപ്പുറം: സിനിമാ ടാക്കീസില്‍ എട്ടു വയസുകാരി പീഡനത്തിനിരയായ സംഭവം പൂഴ്ത്തിയ കേസില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും. സംഭവം നടന്ന ഇന്നലെ രാത്രി തന്നെ ചങ്ങരംകുളം എസ്ഐ കെജി ബേബിയെ സസ്‌പെന്‍ഡ് ചെയതെങ്കിലും സംഭവം നേരത്തെ അറിഞ്ഞ ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്. മലപ്പുറം എസ്പിയും സംഭവം നേരത്തെ അറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോലീസിന്റെ വീഴ്ച മധ്യമേഖല ഡിഐജിയാണ് അന്വേഷിക്കുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന ചങ്ങരംകുളം പോലീസിന്റെ വീഴ്ചയാണ് അന്വേഷിക്കുക. സംഭവത്തില്‍ എസ്ഐക്കു പുറമെ നാലു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും ഡിവൈഎസ്പിക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

changaramkulam

കേസുകള്‍ അട്ടിമറിച്ചും കസ്റ്റഡി മരണങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജിച്ചതാണ് ചങ്ങരംകുളം സേ്റ്റഷന്‍. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവതി ചങ്ങരംകുളം സ്റ്റേഷനില്‍ തൂങ്ങി മരിച്ചത് ഏറെ വിവാദമായിരുന്നു. മാണൂര്‍ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് എസ് ഐ അടക്കം നാലുപേരെ സസ്‌പെന്റ് ചെയ്തിരുന്നു.

കുറ്റിപ്പാല സ്വദേശി മോഹനന്‍ കസ്റ്റഡിയില്‍ മരണമടഞ്ഞതാണ് മറ്റൊന്ന്. മദ്യപിച്ച് കുഴപ്പമുണ്ടാക്കി എന്ന കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത മോഹനനെ മര്‍ദ്ദനമേറ്റതിനാലാണ് മരിച്ചതെന്ന് വകുപ്പ് തല അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐ അടക്കം ആറുപേര്‍ക്കാണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. എടപ്പാളി നടുത്ത കാളാച്ചാലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചയാള്‍ മരണമടഞ്ഞിരുന്നു. ഇതില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതും പ്രമാദമായിരുന്നു. ഇക്കാര്യത്തില്‍ എസ് ഐക്കെതിരെ കാറുടമ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഇതില്‍ എസ്ഐ ആയിരുന്ന കെപി മനേഷിനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചത് ഒരു മാസം മുമ്പാണ്. എസ്ഐയെ തൃശൂര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

എട്ടു വയസുകാരിയെ സിനിമാ ടാക്കീസില്‍ പീഡിപ്പിക്കുന്ന ദൃശ്യമടങ്ങിയ പരാതി പോലീസ് പൂഴ്ത്തിവെക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തവന്നിട്ടും പോലീസ് ആദ്യം കുലുങ്ങിയില്ല. ഏപ്രില്‍ 18ന് സംഭവം നടന്നത് സിസിടിവിയില്‍ കണ്ട തിയ്യറ്റര്‍ ജീവനക്കാര്‍ അന്നു തന്നെ ചൈല്‍ഡ് ലൈനിനെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ക്രൂരപീഡനം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശുപാര്‍ശയുമായി ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26ന് പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മലപ്പുറം എസ്പി അയച്ച റിപ്പോര്‍ട്ട് ചങ്ങരംകുളം പോലീസ് പൂഴ്ത്തിവെക്കുകയാണുണ്ടായത്. ശനിയാഴ്ച ചാനലില്‍ ദൃശ്യങ്ങള്‍ പുറത്തവന്നതോടെ ഷൊര്‍ണ്ണൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

English summary
more action on girl molesting case in Edappal .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X