Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ഉപദ്രവിക്കാന്‍ പൾസർ സുനിക്ക് പിന്നണിയില്‍ സഹായം...!! യുവതിയടക്കം മൂന്ന് പേർ പിടിയില്‍..!!

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലീസിന്റെ പിടിയില്‍. ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് പള്‍സര്‍ സുനിയെ സഹായിച്ചതിന് പിടികൂടിയിരിക്കുന്നത്.

Read Also: മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്..!! ക്രോണിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും..!!

Read Also: മിഷേൽ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'..!! നീയൊന്നും ഒരു ചുക്കും ചെയ്യില്ല'..! വീഡിയോ

പള്‍സര്‍ സുനിയുടെ സുഹൃത്ത് ഷൈനി തോമസ്, മോന്‍സി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടയം സ്വദേശി മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

സുനിക്ക് വ്യാജസിം കാർഡ്

വ്യാജരേഖകള്‍ ഉപയോഗിച്ച് പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയതിനാണ് ഷൈനി തോമസിനേയും മോന്‍സ് സ്‌കറിയേയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷൈനി ആലപ്പുഴ സ്വദേശിനിയാണ്. കോട്ടയും സ്വദേശിയാണ് മോന്‍സി.

സുനിയുടെ അടുത്ത സുഹൃത്ത്

എറണാകുളത്ത് റിയല്‍ എസ്‌റ്റേറ്റ് ബിസ്സിനസ്സ് നടത്തുന്ന ഷൈനിക്ക് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സുമായി ബന്ധപ്പെട്ട് എടുത്ത സിം 6 മാസം മുന്‍പ് ഷൈനി സുനിക്ക് നല്‍കുകയായിരുന്നു.

വ്യാജരേഖകൾ ഉപയോഗിച്ചു

തിരുനക്കരയില്‍ ജോബ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് കസ്റ്റഡിയിലുള്ള മാര്‍ട്ടിന്‍. ഇയാളുടെ സുഹൃത്തായ മോന്‍സിയുടെ സഹായത്തോടെ ബിസ്സിനസ്സ് ആവശ്യത്തിന് വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം എടുക്കുകയായിരുന്നു.

ഷൈനിയുടെ പക്കൽ

തിരുനക്കരയില്‍ തന്നെയുള്ള മൊബൈല്‍ കടയില്‍ നിന്നാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് ഇവര്‍ സിം സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുണ്ടായ ഒരു റിയല്‍ എസ്റ്റേറ്റ് പ്രശ്‌നം തീര്‍ക്കാനാണ് ഷൈനിയെ സമീപിച്ചത്.

സിം തിരികെ വാങ്ങിയില്ല

ഫോണ്‍ ഇടപാടുകള്‍ക്കായി തങ്ങളുടെ പക്കലുള്ള വ്യാജസിം കാര്‍ഡ് ഷൈനിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ റിയല്‍ എസ്റ്റേറ്റുമായുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ട ശേഷം സിം ഇവര്‍ തിരിച്ചുവാങ്ങിയിരുന്നില്ല.

സിം സുനിയുടെ കയ്യിലേക്ക്

ഷൈനിയുടെ അടുത്ത സുഹൃത്തായ പള്‍സുനി ഈ സിം കാര്‍ഡ് പിന്നീട് സ്വന്തമാക്കുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോകുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി സുനി ഈ സിം കാര്‍ഡ് ആണ് ഉപയോഗിച്ചത്.

വ്യാജമെന്ന് തെളിഞ്ഞു

പ്രതികള്‍ സിം സംഘടിച്ച മൊബൈല്‍ ഷോപ്പിന്റെ ഉടമ മരണപ്പെട്ടു. അതുകാരണം സിം വാങ്ങിയ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് മൊബൈല്‍ കമ്പനിയുടെ സഹായത്തോടെയാണ് സിം വാങ്ങിയത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് തെളിഞ്ഞത്.

ഷൈനിക്ക് പലതുമറിയാം

സിനിമാ മേഖലയില്‍ അടക്കം നിരവധി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ക്ക് ഷൈനിയെ സുനി സഹായിച്ചതായും സൂചനയുണ്ട്. മാത്രമല്ല മുന്‍പും മറ്റു ചില നടിമാരെ ഭീഷണിപ്പെടുത്തി സുനി പണം തട്ടിയ വിവരങ്ങളും ഷൈനിക്ക് അറിയാമെന്നാണ് സൂചന.

കാമുകിയുമായും അടുത്ത ബന്ധം

ഇത്തരത്തില്‍ സുനി കൈക്കലാക്കിയ പണത്തിന്റെ ഒരു പങ്ക് ഇവര്‍ക്കും നല്‍കിയതായും കരുതുന്നുണ്ട്. പള്‍സര്‍ സുനിയുടെ കാമുകിയായ യുവതിയുമായും ഷൈനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം.

വിശദമായി ചോദ്യം ചെയ്യും

എന്നാല്‍ കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാനുള്ള പള്‍സര്‍ സുനിയുടെ പദ്ധതി സംബന്ധിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോലീസ് ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+