മാഡത്തെ പൂട്ടും..മണിച്ചിത്രപ്പൂട്ടിട്ട്..!! ദിലീപിനൊപ്പം യുവനടിയും ഗോതമ്പുണ്ട തിന്നും...??

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതികളായ പള്‍സര്‍ സുനിയേയും ഗൂഢാലോചന നടത്തിയ നടന്‍ ദിലീപിനേയും അഴിക്കുള്ളിലാക്കിക്കഴിഞ്ഞു. ദിലീപിന് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശാസ്ത്രീയ തെളിവുകളടക്കം പോലീസിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുറത്ത് വരാത്ത ചില പേരുകള്‍ നടിയെ ആക്രമിച്ചതിന് പിന്നിലുണ്ടെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. പോലീസ് ഇനി കുരുക്കുകള്‍ മുറുക്കുന്നത് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞ മാഡത്തേയും സംശയനിഴലിലുള്ള യുവനടിയേയും പൂട്ടാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപ് സൂത്രശാലിയായ കുറുക്കൻ! നടിക്കെതിരായ ഗൂഢാലോചന നടത്തിയത് ഇങ്ങനെ!! ചിരിച്ച് കൊണ്ട് കഴുത്തറപ്പ്!!

നടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കിയ ദിലീപ്..!! നടന്റെ വികൃതമുഖം തുറന്നുകാട്ടി തിരക്കഥാകൃത്ത് !!

യുവനടി സംശയത്തിൽ

യുവനടി സംശയത്തിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും അമ്മ ശ്യാമളയും സംശയത്തിന്റെ നിഴലിലുള്ളവരാണ്. കാവ്യയുടെ വസ്ത്ര വ്യപാരസ്ഥാപനമായ ലക്ഷ്യയില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് വാര്‍ത്തയുണ്ട്. ഒപ്പം ഒരു യുവനടിയുടെ പേരും പറഞ്ഞ് കേട്ടിരുന്നു.

ആരാണാ യുവനടി

ആരാണാ യുവനടി

ഈ യുവനടിക്ക് ക്വട്ടേഷനുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഈ നടിയെ ചോദ്യം ചെയ്തിരുന്നുവെന്നും തമ്മനത്തെ നടിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മാഡം മറവിൽ

മാഡം മറവിൽ

ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം ഈ നടിയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മാത്രമല്ല കാവ്യ മാധവനും അമ്മ ശ്യാമളയും ആണ് ഈ മാഡമെന്ന തരത്തിലും കഥകള്‍ ഏറെ പ്രചരിക്കുന്നുണ്ട്. മൂവരേയും പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

അന്വേഷണം തീർന്നിട്ടില്ല

അന്വേഷണം തീർന്നിട്ടില്ല

എന്തായാലും ദിലീപ് അറസ്റ്റിലായതോടെ അന്വേഷണം തീര്‍ന്നിട്ടില്ല എന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖരായ പലരും ഇനിയും കുടുങ്ങാന്‍ സാധ്യതയുണ്ട് എന്ന് തന്നെയാണ് വിവരങ്ങള്‍.

മാഡം വെറും മായയോ

മാഡം വെറും മായയോ

അതേസമയം ഫെനി ബാലകൃഷ്ണന്റെ മാഡത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മാഡത്തെ ഒരിക്കലും പോലീസ് കണ്ടെത്താനും പോകുന്നില്ല.

മാഡത്തെ രക്ഷിക്കാനോ

മാഡത്തെ രക്ഷിക്കാനോ

മറ്റൊരു അഭ്യൂഹം പരക്കുന്നത് കേസിന് പിന്നിലുള്ള ആ വില്ലന്‍ കഥാപാത്രമായ മാഡത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദിലീപ് അറസ്റ്റ് വരിച്ചത് എന്നാണ്. ദിലീപുമായി വളരെയേറെ അടുപ്പമുള്ള, എന്നാല്‍ സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത ആളാണ് മാഡമെന്നാണ് ഊഹാപോഹങ്ങള്‍.

യുവനടിയെ പൂട്ടാൻ

യുവനടിയെ പൂട്ടാൻ

ഇവരെ ഏത് നിമിഷവും പോലീസ് കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നും അറിയുന്നു. അതിനൊപ്പം കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുവനടിയേയും പൂട്ടാനുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണം അടുപ്പക്കാരിലേക്ക്

അന്വേഷണം അടുപ്പക്കാരിലേക്ക്

ദിലീപുമായി ഏറെ അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കുള്ളവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരുമായ കൂടുതല്‍ പേരിലേക്കാണ് അന്വേഷണം പോലീസ് വ്യാപിപ്പിച്ചിരിക്കുന്നത്.

English summary
More people may get arrested in Actress attack Case.
Please Wait while comments are loading...