കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിലേയ്ക്ക് | Oneindia Malayalam

പമ്പ: പരിശോധനകളും നിയന്ത്രണങ്ങളും മറികടന്ന് ശബരിമലയിലേക്ക് ബിജെപി നേതാക്കൾ എത്തിയ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്. ബിജെപി സംസ്ഥാന സമിതി അംഗം എൻ ബി രാജഗോപാലിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. സന്നിധാനത്ത് പാലിക്കേണ്ട നിയന്ത്രങ്ങൾ വ്യക്തമാക്കുന്ന നോട്ടീസ് പോലീസിന് ഒപ്പിട്ട് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്.

എൻബി രാജഗോപാലിനെതിരെ മൂന്ന് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പമ്പയിലെത്തിയ ജയൻ, രാജ്മോഹൻ എന്നീ രണ്ട് ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കർണാടകയിൽ നിന്നുള്ള ഒരു എംപിയും എംഎൽഎയും ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

sabarimala

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് തിരിച്ചറിയൽ ടാഗ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസിയിലേക്ക് കയറുമ്പോൾ തന്നെ ഭക്തർ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം ടാഗ് കൂടി നൽകാനാണ് ആലോചന.

അതേസമയം സന്നിധാനമടക്കം നാലിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ക്രമസമാധാനപ്രശ്നങ്ങൾ തുടരുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിൽ മണ്ഡലകാലം തുടങ്ങിയതുമുതൽ ഇതുവരെ 90 പേരെ അറസ്റ്റ് ചെയ്തിരുന്നു.

സൗദിയുടെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡില്‍.... നിത്യേന ഉല്‍പ്പാദനം 11 മില്യണ്‍ ബാരലുകള്‍സൗദിയുടെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡില്‍.... നിത്യേന ഉല്‍പ്പാദനം 11 മില്യണ്‍ ബാരലുകള്‍

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി... ക്രമസമാധാന പ്രശ്നം, നീട്ടിയത് 30 വരെശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി... ക്രമസമാധാന പ്രശ്നം, നീട്ടിയത് 30 വരെ

English summary
more bjp leaders at sabarimala, security tightened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X