റോഡില്‍ ക്യാമറ, സ്കൂളില്‍ പൊലീസ്, ചെന്നിത്തല പറയുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ നവീകരിച്ച പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. കുറ്റകൃത്യങ്ങളും വാഹനാപടകങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റോഡുകളിലും കവലകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിലവില്‍ ക്യാമറകള്‍ ഇല്ലാത്ത സംസ്ഥാന പാതകള്‍, പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ എന്നിവയിലും ക്യമാറകള്‍ സ്ഥാപിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി. കഌസുള്ള സമയങ്ങളില്‍ എല്ലാ സ്‌കൂളുകള്‍ക്ക് മുന്നിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുമെന്നും ചെന്നിത്തല. ട്രാഫിക് പൊലീസ് സ്‌റേറഷന്‍ ഉദ്ഘാടനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

ഉദ്ഘാടനം
നവീകരിച്ച പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിയ്ക്കുന്നു. ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, കെ മുരളീധരന്‍ എംഎല്‍എ നേയര്‍ കെ ചന്ദ്രിക എന്നിവര്‍ സമീപം

സംസ്ഥാനം ക്യാമറ കണ്ണില്‍
നിലവില്‍ ക്യാമറകള്‍ ഇല്ലാത്ത സംസ്ഥാന പാതകള്‍, പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ എന്നിവയിലും ക്യമാറകള്‍ സ്ഥാപിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി.

സ്‌കൂളുകള്‍ക്ക് കാവല്‍
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കഌസുള്‌ല സമയങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല

വാഹനങ്ങള്‍ പിടിച്ചിടില്ല
കേസുകളില്‍പെടുന്ന വാഹനങ്ങള്‍ പിടിച്ചിടുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയോട് ആവശ്യപ്പെടുമെന്നും മന്ത്രി

ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരായ പരാതി
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരായ പരാതികള്‍ സമര്‍പ്പിയ്ക്കാനായി തുടങ്ങിയ ഇ-മെയില്‍ വിലാസത്തിന്റെയും വാട്ട്‌സ് ആപ്പ് നമ്പരിന്റെയും പ്രകാശനം മന്ത്രി വിഎസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു

കുറ്റകൃത്യങ്ങളില്ലാതെ
കുറ്റകൃത്യങ്ങളുടേയും വാഹനാപകടങ്ങളുടേയും എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ എല്ലാ റോഡുകളിലും കവലകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിയ്ക്കാനൊരുങ്ങുന്നത്.












Click it and Unblock the Notifications