കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം: സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര വിമാന കമ്പനികള്‍ താല്‍പര്യമറിയിച്ചു. കിയാല്‍ എംഡി പി ബാലകിരണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തായിരുന്നു വിമാന കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച. ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേയ്സ് എന്നിവ നിലവിലെ ആഭ്യന്തര സര്‍വീസുകള്‍ കണ്ണൂരിലേക്ക് നീട്ടാനും കണ്ണൂരില്‍നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനും താല്‍പര്യമറിയിച്ചു.

ഈജിപ്ത് സൈന്യം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണം
കണ്ണൂരില്‍നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ താല്‍പര്യമറിയിച്ച അന്താരാഷ്ട്ര കമ്പനികള്‍ എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നിവയാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ (ഉഡേ ദേശ്കാ ആം നാഗരിക്) പദ്ധതി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം പകുതിയോടെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ നേരത്തേ മുന്നോട്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി.

plane1

സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ പ്രധാന ആഭ്യന്തര വിമാന കമ്പനികള്‍ ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആഭ്യന്തര സര്‍വീസുകളില്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിരുന്നു.

തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന പുരോഗതി, സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കിയാല്‍ എം.ഡി അവതരണം നടത്തി. യോഗത്തില്‍ ഗോ എയര്‍ വൈസ് പ്രസിഡന്റ് കമാല്‍ കില്‍ക്കാനി, ഇന്‍ഡിഗോ വൈസ് പ്രസിഡന്റ് രജത് കുമാര്‍, നെവില്‍ മേത്ത (ജെറ്റ് എയര്‍വേയ്സ്), ജഗ്തേഷ് സെയ്നി (എയര്‍ ഏഷ്യ), എ.എസ് സഞ്ജയ് (ഗള്‍ഫ് എയര്‍), നിധി മെഹ്റ (ഖത്തര്‍ എയര്‍വേയ്സ്), മോന്‍സി ജോണ്‍ (സ്പൈസ് ജെറ്റ്), എസ്.ബി.എസ് ജേക്കബ് (എയര്‍ ഇന്ത്യ), ബാലു എബ്രഹാം (ഒമാന്‍ എയര്‍), ശ്രീജിത്ത് വാരിയര്‍ (ഇത്തിഹാദ് എയര്‍വേയ്സ്), അനില്‍ വിജയന്‍ (എയര്‍ അറേബ്യ) തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
more carriers show interest for starting service from kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X