അടിച്ച് ഫിറ്റായി നഗരത്തെ വിറപ്പിച്ച ഡോക്ടർ ചില്ലറക്കാരിയല്ല!! പണ്ടേ വിവാദ നായിക തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: മദ്യലഹരിയിൽ കൊല്ലത്ത് പരാക്രമം കാണിച്ച വനിതാ ഡോക്ടർ രശ്മി പിള്ള സ്ഥിരം വിവാദ നായിക. ഒരു വർഷം മുമ്പ് ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്ത സംഭവത്തിൽ രശ്മി പിള്ള വിവാദത്തിലായിരുന്നു. തന്റെ വാഹനത്തെ ഇടിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു രശ്മി ആംബുലൻസിന്റെ താക്കോൽ എടുത്തത്.

ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം...പിരിഞ്ഞത് അതിനുശേഷം!! കാവ്യയുടെ വെളിപ്പെടുത്തല്‍

ചൊവ്വാഴ്ചയാണ് മദ്യലഹരിയിൽ വനിതാ ഡോക്ടർ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റത്. ആറ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെ പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

ആദ്യമായിട്ടല്ല....

ആദ്യമായിട്ടല്ല....

രശ്മി പിള്ള ഇത്തരത്തിൽ വിവാദത്തിൽപ്പെടുന്നത് ആദ്യമായിട്ടല്ല. ഒരു വർഷം മുമ്പ് ആംബുലൻസിന്റെ താക്കോല്‍ ഊരി കടന്നു കളഞ്ഞ സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു.

ആംബുലൻസിന്റെ താക്കോലുമായി

ആംബുലൻസിന്റെ താക്കോലുമായി

ആംബുലൻസ് തന്റെ വാഹനത്തെ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്തത്. ആംബുലൻസിനെ പിന്തുടർന്നെത്തി കൊല്ലം ജില്ലാ ആശുപത്രിയിലെത്തി നിർത്തിയിട്ട വാഹനത്തിൽ നിന്നും താക്കോൽ ഊരിയെടുക്കുകയായിരുന്നു.

അറിയ‌ുന്നത്

അറിയ‌ുന്നത്

ആംബുലൻസിൽ കൊണ്ടുവന്ന രോഗി അത്യാസന്ന നിലയിലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുമ്പോഴായിരുന്നു താക്കോൽ ഇല്ലെന്ന കാര്യം അറയുന്നത്.

പോലീസ് കേസ്

പോലീസ് കേസ്

സംഭവത്തിനു പിന്നാലെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞതോടെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ താക്കോൽ ഏൽപിച്ച് തടിതപ്പിയെങ്കിലും അവശ്യ സേവന വിഭാഗത്തിന്റെ സേവനം തടസപ്പെടുത്തിയതിന് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച നടന്നത്

ചൊവ്വാഴ്ച നടന്നത്

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആറ് വാഹനങ്ങൾ രശ്മി പിള്ള ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. കൊല്ലം ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന രശ്മിയുടെ കാർ എതിരെ വന്ന കാറിലാണ് ആദ്യം ഇടിച്ചത്. നിയന്ത്രണം വിട്ട കാർ പിന്നീട് സമീപത്ത് നിർത്തുണ്ടായിരുന്നബൈക്കുകളിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ കാർ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു.

പോലീസിനെയും മാധ്യമ പ്രവർത്തകരെയും കൈയ്യേറ്റം ചെയ്തു

പോലീസിനെയും മാധ്യമ പ്രവർത്തകരെയും കൈയ്യേറ്റം ചെയ്തു

അതിനിടെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ ഡോക്ടർ പോലീസിനെ കൈയ്യേറ്റം ചെയ്തു. ഡോക്ടറുടെ ആൺ സുഹൃത്തുക്കളായ ചിലർ മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

കേസ് മദ്യപിച്ച് വാഹനമോടിച്ചതിന്

കേസ് മദ്യപിച്ച് വാഹനമോടിച്ചതിന്

ചൊവ്വാഴ്ച ഉണ്ടായ സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവിധ ആശുപത്രികളിൽ കഴിയുന്ന അപകടത്തിൽ പരുക്കേറ്റവരുടെ മൊഴിയും പരിക്കിന്റെ സ്വഭാവവും കണക്കിലെടുത്ത് കേസിന്റെ സ്വഭാവം മാറും.

English summary
more case against doctor resmi pilla
Please Wait while comments are loading...