കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തിന് എതിരെ വീണ്ടും കേസ്!! ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചാനൽ മേധാവി അടക്കം 7 പേർക്കതിരെയാണ് കേസ്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: മംഗളം ചാനലിന് കുരുക്ക് മുറുകുന്നു. മന്ത്രി എ കെ ശശീന്ദ്രനെ പുറത്താക്കിയ ഫോൺ വിളിപുറത്ത് വിട്ട മംഗളം ചാനലിന് നേരെ കൂടുതൽ കേസുകൾ. വനിതാഅഭിഭാഷക നൽകിയ പരാതിയിൽ ആണ് ചാനലിന് എതിരെ കേസ് എടുത്തിരിയ്ക്കുന്നത്. ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിത്. ചാനൽ മേധാവി അടക്കം 7 പേരുടെ പേരാണ് എഫഐആറിൽ ഉള്ളത്.

പുതിയ കേസ്

വനിതാഅഭിഭാഷക നൽകിയ പരാതിയിൽ ആണ് മംഗളം ചാനലിൽ 7 പേർക്കെതിരെ കേസ് എടുത്തിരിയ്ക്കുന്നത്.

എഫ്ഐആർ രജിസ്റ്റർ ചെയ്തത്

ചാനല്‍ അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന് എതിരെ നിരവധി പരാതികളാണ് പോലീസിനും സൈബര്‍ സെല്ലിനും മുഖ്യമന്ത്രിക്കും അടക്കം ലഭിച്ചത്. ചാനലില്‍ അശ്ലീല സംഭാഷണം കൊടുത്തതിനെതിരെ എന്‍സിപിയുടെ യുവജന വിഭാഗം പരാതി നല്‍കിയിരുന്നു.

ഡിവൈഎസ്പി ബിജുമോന് ചുമതല

ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ചുമതല. ഐജി ദിനേശ് കശ്യപ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്പി പ്രതിഷ്, കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ് എന്നിവരും സംഘത്തിലുണ്ട്.

ജുഡീഷ്യല്‍ അന്വേഷണവും

പോലീസ് അന്വേഷണത്തിന് പുറമേ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കും. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനാണ് ഫോണ്‍ വിവാദം അന്വേഷിക്കുക. മൂന്ന് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.

English summary
More case filed against Mangalam Channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X