കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന് വിലയ സാധ്യതകളെന്ന് സൗദി അംബാസഡര്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന്വിലയ സാധ്യതകള്‍ ഉണ്ടെന്ന് ഇന്ത്യയിലെ സൗദി അറേബ്യ അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍ശാത്തി. ഇന്ത്യയിലെ സൗദി അംബാസഡററം ഉന്നത സംഘവും കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് എന്നിവര്‍ ചേര്‍ന്നാണ് സൗദി അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്ശാത്തിയേയും ഉന്നത സംഘത്തേയും സ്വീകരിച്ചത്.
സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ ഡോ.അബ്ദുള്ള ശത്വി, ഫസ്റ്റ് സെക്രട്ടറി മാജിദ് അല്‍ ഹര്‍ബി, മുന്‍ അറ്റാഷെ അഹ്മദ് അലി അല്‍ റൂമി, സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഉപദേശകന് സുലൈമാന്‍ അല്‍ ബാത്ത്ലി, ഡോ.ഹുസൈന് മടവൂര്‍ എന്നിവരാണ് ഉന്നത സംഘത്തി സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യയിലെ സൗദി അറേബ്യ അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്ശാത്തിയും ഉന്നത സംഘവും കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറുമായി ചര്‍ച്ചനടത്തുന്നു.
ശേഷം സനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സിന്റിക്കേറ്റ് അംഗങ്ങള്‍, പഠനവകുപ്പ് മേധാവികള്‍, ഡീന്മാര്, ഡയറക്ടര്‍മാര്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്മാരുമായി അംബാസഡര്‍ ആശയവിനിമയം നടത്തി. കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന് വിലയ സാധ്യതകളുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നിലവില്‍ സൗദിയിലെ സര്‍വകലാശാലകള്‍ അക്കാദമിക് രംഗത്ത് സഹകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications