കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന് വിലയ സാധ്യതകളെന്ന് സൗദി അംബാസഡര്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന്വിലയ സാധ്യതകള്‍ ഉണ്ടെന്ന് ഇന്ത്യയിലെ സൗദി അറേബ്യ അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍ശാത്തി. ഇന്ത്യയിലെ സൗദി അംബാസഡററം ഉന്നത സംഘവും കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് എന്നിവര്‍ ചേര്‍ന്നാണ് സൗദി അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍ശാത്തിയേയും ഉന്നത സംഘത്തേയും സ്വീകരിച്ചത്.

സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ ഡോ.അബ്ദുള്ള ശത്വി, ഫസ്റ്റ് സെക്രട്ടറി മാജിദ് അല്‍ ഹര്‍ബി, മുന്‍ അറ്റാഷെ അഹ്മദ് അലി അല്‍ റൂമി, സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ സുലൈമാന്‍ അല്‍ ബാത്ത്ലി, ഡോ.ഹുസൈന്‍ മടവൂര്‍ എന്നിവരാണ് ഉന്നത സംഘത്തി സംഘത്തിലുണ്ടായിരുന്നത്.

saudi

ഇന്ത്യയിലെ സൗദി അറേബ്യ അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍ശാത്തിയും ഉന്നത സംഘവും കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറുമായി ചര്‍ച്ചനടത്തുന്നു.

ശേഷം സനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സിന്റിക്കേറ്റ് അംഗങ്ങള്‍, പഠനവകുപ്പ് മേധാവികള്‍, ഡീന്‍മാര്‍, ഡയറക്ടര്‍മാര്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍മാരുമായി അംബാസഡര്‍ ആശയവിനിമയം നടത്തി. കാലിക്കറ്റ് സര്‍വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന് വിലയ സാധ്യതകളുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നിലവില്‍ സൗദിയിലെ സര്‍വകലാശാലകള്‍ അക്കാദമിക് രംഗത്ത് സഹകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
more chances to cooperate with calicut university in education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X