കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫയാസ് ഒരു ചെറിയ മീനല്ല; പരാതിയുമായി കൂടുതൽ പെൺകുട്ടികൾ... സൗഹൃദം സ്ഥാപിച്ച് പീഡനവും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ വ്യാജ ഡിജെ ഫയാസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിയെന്ന് മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാക്കിയ നിരവധി പേരെ ഫയാസ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഡിജെ ആണെന്നാണ് ഫയാസ് എല്ലാവരെയും സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇത് വിശ്വസിപ്പിക്കാനായി എഡിറ്റ് ചെയ്ത സ്വന്തം ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ പേർ

കൂടുതൽ പേർ

ഇരുപതുകാരനാണ് ഫയാസ് മുബീൻ. ഫയാസ് ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങാറുണ്ടായിരുന്നെന്നും ആരോപിച്ച് നിരവധി സ്ത്രീകളാണ് എത്തിയിരിക്കുന്നത്. മുതിർന്ന സ്ത്രീകൾ ഉൾപ്പെടെ ഫയാസിന്റെ വലയിൽ വീണിട്ടുണ്ടെന്നാണ് സൂചന.

പരാതി നൽകില്ല

പരാതി നൽകില്ല

ഫയാസിനെതിരെ വാക്കാൽ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും രേഖാ മൂലം പരാതി നൽകാൻ തയാറല്ലെന്നാണ് ഇവർ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും.

ഡിജെ

ഡിജെ

ആഡംബര ഹോട്ടലിലെ ഡിജെ ആണെന്നാണ് ഫയാസ് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. രണ്ടായിരത്തിൽ അധികം സുഹൃത്തുക്കളാണ് ഫേസ്ബുക്കിൽ ഫയാസിനുള്ളത്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളും. ബോളിവുഡ് നടന്മാരെപ്പോലും വെല്ലുന്ന രതിയിലുള്ള ഫോട്ടോകളാണ് ഫയാസ് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്.

മെസ്സേജിംഗ്

മെസ്സേജിംഗ്

ഫേസ്ബുക്ക് സുഹൃത്തുക്കളായ പെൺകുട്ടികളുമായി വാട്സാപ്പ് വഴിയും മെസ്സഞ്ചർ വഴിയും പതിവായി ഫയാസ് ആശയവിനിമയം നടത്തിയിരുന്നു. ആദ്യം സൗഹ്യദം പിന്നീട് പണം ആവശ്യപ്പെടും. ഇതായിരുന്നു രീതി. ഫയാസിന്റെ ഫോൺ റീചാർജ് ചെയ്ത് നൽകിയിരുന്നതും പെൺകുട്ടികളാണ്.

രക്ഷിതാക്കളും

രക്ഷിതാക്കളും

ഫയാസ് പണം തട്ടിയെടുത്ത പല പെൺകുട്ടികളും ചേവായൂർ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫയാസിനെതിരെ ഇരുപതിൽ അധികം പരാതികൾ ലഭിച്ചിട്ടുണ്ട്. സ്ത്രീകളും പെൺകുട്ടികളുടെ മാതാപിതാക്കളും ഉൾപ്പെടെയുള്ളവരാണ് പരാതിയുമായി എത്തിയത്. എന്നാൽ നാണക്കേട് ഭയന്ന് രേഖാമൂലം പരാതി നൽകാൻ ആരും തയാറല്ല.

പീഡനവും

പീഡനവും

രണ്ട് പേരെ ഫയാസ് ലൈംഗീക ചൂഷണത്തിനും വിധേയരാക്കിയിട്ടുണ്ടെന്നാണ് പരാതി. ഇയാളെ കുറിച്ച് വ്യക്തമായി അറിയാതെ ഫേസ്ബുക്ക് പ്രൊഫൈലിലെ നൽകിയിരിക്കുന്ന വ്യാജ വിവരങ്ങൾ വിശ്വസിച്ചായിരുന്നു പലരും വലയിലായത്.

തട്ടിക്കൊണ്ട് പോയത്

തട്ടിക്കൊണ്ട് പോയത്

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാൻ ചെന്നപ്പോഴാണ് ഫയാസ് പതിനേഴുകാരിയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഒരുമിച്ച് ജീവിക്കാനായി ഇവർ നാടുവിട്ട് പോവുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർ‌ന്നാണ് പോലീസ് ഫയാസിനെ അറസ്റ്റ് ചെയ്യുന്നത്.

ആഡംബരം

ആഡംബരം

ആഢംബര ജീവിതമായിരുന്നു ഫയാസിന്റേത്. തട്ടിപ്പ് നടത്തിയായിരുന്നു പണം കണ്ടെത്തിയിരുന്നത്. കുമ്പളയിലെ രണ്ട് സെന്റിനുള്ളിലെ വീട്ടിലായിരുന്നു ഫയാസിന്റെ താമസം. ഇക്കാര്യങ്ങളൊന്നും തട്ടിപ്പിനിരയായ പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു.

ബൈക്കിൽ കറക്കം

ബൈക്കിൽ കറക്കം

ഇടപ്പള്ളിയിലെ ഷോറൂമിൽ നിന്നും ഫയാസും സുഹൃത്തും ചേർന്ന് ഒരു ആഡംബര ബൈക്ക് മോഷ്ടിച്ചിരുന്നു. നമ്പർ മാറ്റി പതിപ്പിച്ച് ഇതിലായിരുന്നു കറക്കം. പെൺകുട്ടിയുമായി ഒളിച്ചോടിയതും ഇതേ ബൈക്കിലാണ്. ഇടപ്പള്ളിയിലെ ഷോറും ഉടമയോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ഇരുപതുകാരൻ ഡിജെയെന്ന് വിശ്വസിപ്പിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ | Oneindia Malayalam
 തെളിവുകൾ

തെളിവുകൾ

ഫയാസ് പെൺകുട്ടികളുമായി നടത്തിയ സംഭാഷണം, അയച്ച മെസ്സേജുകൾ, ചിത്രങ്ങൾ തുടങ്ങിയവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച് വരികയാണ്. ഫയാസിനെതിരെ പരാതിയുമായി നിരവധി പേർ പോലീസിനെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.

ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; പത്ത് കോടിയുടെ ഓണം ബമ്പർ തൃശൂരിലെ ഈ വാടക വീട്ടിലേക്ക് ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; പത്ത് കോടിയുടെ ഓണം ബമ്പർ തൃശൂരിലെ ഈ വാടക വീട്ടിലേക്ക്

ജയലളിതയുടെ ആശുപത്രിവാസം; ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രിജയലളിതയുടെ ആശുപത്രിവാസം; ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി

English summary
more complaints against fake dj fayaz mubeen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X