കോണ്‍ഗ്രസിലെ 'അതി ശക്തര്‍' ബിജെപിയിലേക്ക്! വെളിപ്പെടുത്തി ടോം വടക്കന്‍
തിരുവനന്തപുരം: കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് ടോം വടക്കനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പ്രമുഖര്‍ ബിജെപിയില്‍ എത്തുമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍ പിള്ളയെ കണ്ടശേഷം ടോം വടക്കനും ദില്ലിയില്‍ മാധ്യമങ്ങളോട് ഇത് ആവര്‍ത്തിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങി. ടോം വടക്കന്‍റെ വരവ് ഒരു തുടക്കം മാത്രമാണെന്നും പിള്ള നേരത്തേ പറഞ്ഞിരുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്കെത്തു. പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.അതേസമയം ടോം വടക്കനെ ബിജെപി മത്സരിപ്പിക്കുമോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.ടോം വടക്കനെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളേണ്ടതെന്നുമായിരുന്നു പിള്ള പറഞ്ഞത്.












Click it and Unblock the Notifications